അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിനെ രാജ്യത്തെ മികച്ച പക്ഷാഘാത ചികിഝാ കേന്ദ്രമാക്കുവാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് എ.എം ആരിഫ് എംപി പറഞ്ഞു. രാജ്യാന്തര പക്ഷാഘാതവാരാചരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പക്ഷാഘാത ചികിഝ നിർണ്ണയത്തിനുള്ള സാങ്കേതിക സൗകര്യം പാവപ്പെട്ടവനും ലഭ്യമാക്കുവാൻ ന്യൂറോളജി ഡിപ്പാർട്മെന്റിൽ റോബോട്ടിക്ക് സംവിധാനം ഗവന്മെന്റ് നടപ്പിലാക്കിയതെന്നു അദ്ദേഹം പറഞ്ഞു.
പാശ്ചാത്യ ലോകത്തെ അപേക്ഷിച്ച് ഏറ്റവുംകൂടുതൽ പക്ഷാഘാത രോഗികൾ ഉള്ള രാജ്യത്തെ പക്ഷാഘാത രോഗ പ്രതിരോധത്തിന് ശരിയായ ബോധവൽക്കരണം അനിവാര്യമാണന്ന് അദ്ദേഹം പറഞ്ഞു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. മറിയം വർക്കി അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് എ. അബ്ദുൽ സലാം, വകുപ്പ് മേധാവി ഡോ. സി.വി ഷാജി, ന്യൂറോളജി വിഭാഗം അസോ. പ്രൊഫസർ എസ്.ആർ പ്രശാന്ത്, എസ്.എസ്.ബി നോഡൽ ഓഫീസർ, ഡോ. എ.നാസർ, നേഴ്സിങ്ങ് കോളേജ് പ്രിൻസിപ്പൾ എ.റ്റി.സുലേഖ, മെഡിസിൻ വിഭാഗം മുൻ മേധാവി ഡോ.ഉണ്ണികൃഷ്ണ കർത്ത, പീഡിയാട്രിക്ക് വിഭാഗം പ്രൊഫ: ഡോ. ഒ ജോസ്, നേഴ്സിങ്ങ് സൂപ്രണ്ട് എം.എ. ബിന്ദു, ഹെൽത്ത് ഫോർ ആൾ ഫൗങ്ങേഷൻ സെക്രട്ടറി കെ. നാസർ എന്നിവർ പ്രസംഗിച്ചു.
പക്ഷാഘാത ചികിത്സയിലെ വിവിധ വിഷയങ്ങളെ കുറിച്ച് ബിലീവേഴ്സ് മെഡിക്കൽ കോളേജിലെ ഇന്റർ വേഷ ണൽ ന്യൂറോളജിസ്റ്റ് ഡോ. അനിൽകുമാർ ശിവൻ, ആലപ്പുഴ മെഡിക്കൽ കോളേജിലെ ന്യൂറോളജീവിഭാഗം ദഅസോ. പ്രൊഫസർ ഡോ.എ.ആർ. ഹാരീസ്, ഡോ ചാർ വകൻ, സ്റ്റാഫ് സ്ട്രോക്ക് യൂണിറ്റ് നേഴ്സ് രേഷ്മ, ഷാഹിദ് അലി എന്നിവർക്ളാസുകൾക്ക് നേതൃത്വം നൽകി.