കേരള വാട്ടർ അതോറിറ്റിയുടെ കായംകുളത്തുള്ള പുതിയ പബ്ലിക് ഹെൽത്ത് ഡിവിഷൻ ഓഫീസിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു

author-image
ഇ.എം റഷീദ്
New Update
kwa office inauguration

കായംകുളം: കായംകുളത്ത് അനുവദിച്ച കേരള വാട്ടർ അതോറിറ്റിയുടെ പുതിയ പബ്ലിക് ഹെൽത്ത് ഡിവിഷൻ ഓഫീസിന്റെ ഉദ്ഘാടനം അഡ്വ. യു പ്രതിഭ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. 

Advertisment

4 ലക്ഷത്തിൽപ്പരം കുടിവെളള കണക്ഷനുകൾ ഉളള ആലപ്പുഴ വാട്ടർ അതോറിറ്റിയുടെ ഡിവിഷൻ ഓഫീസ് വിഭജിച്ച് തിരുവല്ല ഡിവിഷന്റെ കീഴിലുള്ള എടത്വ സബ്ബ് ഡിവിഷനും, മാവേലിക്കര, കായംകുളം സബ്ബ് ഡിവിഷൻ ഓഫീസുകളും കൂട്ടിച്ചേർത്താണ് പുതിയ ഡിവിഷൻ രൂപീകരിച്ചിട്ടുള്ളത്. കായംകുളത്ത് വാട്ടർ അതോറിറ്റിക്ക് ഇതിനായി മതിയായ സ്ഥല സൗകര്യങ്ങൾ ഉണ്ട്. 

ആലപ്പുഴ പി എച്ച് ഡിവിഷന്റെ പരിധിയിൽ 5 താലൂക്കുകളിലായി 57 ഗ്രാമപഞ്ചായത്തുകളും 6 നഗരസഭകളുമാണ് ആണ്  ഉള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഡിപ്പോസിറ്റ് പ്രവർത്തികളും ആലപ്പുഴ ഡിവിഷൻ ആണ് ചെയ്തിരുന്നത് ഏകദേശം നാല് ലക്ഷത്തിലധികം കുടിവെള്ള കണക്ഷനുകൾ ആലപ്പുഴ ഡിവിഷന്റെ പരിധിയിൽ ഉണ്ട്. ഈ കണക്ഷനുകളുടെ എണ്ണം ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ റവന്യൂ സംബന്ധിച്ച പ്രവർത്തനങ്ങളും ധാരാളമായി ഉണ്ട്. 

വിതരണ ശൃംഖലകളിൽ ഭൂരിഭാഗവും കാലപ്പഴക്കമുള്ള പൈപ്പുകൾ ആയതിനാൽ അറ്റകുറ്റ പണികളുടെ എണ്ണവും വളരെ കൂടുതലാണ്. ഇത് ആലപ്പുഴ ഡിവിഷന്റെ ജോലിഭാരവും കൂട്ടുന്നു. ഇത്രയും ബൃഹത്തായ പ്രദേശത്ത് പൊതുജനങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിനും സമയബന്ധിതമായി പൈപ്പ് ലൈനുകളുടെ അറ്റകുറ്റപണികൾ പൂർത്തീകരിക്കുന്നതിനും നിലവിൽ ഏറെ ബുദ്ധിമുട്ടുണ്ട്. 

ആലപ്പുഴ ജില്ലയിൽ ഒരു ഡിവിഷൻ അപര്യാപ്തമാണ് എന്നും ജില്ലയിൽ കായംകുളം കേന്ദ്രമാക്കി പുതിയ ഒരു ഡിവിഷൻ രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ട് എംഎൽഎ എന്ന നിലയിൽ സർക്കാറിൽ നിരന്തരം സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് പുതിയ ഡിവിഷൻ അനുവദിച്ചത്. 

എക്സി എൻജിനീയർ (ഒന്ന്), ടെക്നിക്കൽ അസിസ്റ്റന്റ് (ഒന്ന്), ഡിവിഷണൽ അക്കാണ്ട്സ് ഓഫീസർ (ഒന്ന്), ജൂനിയർ സൂപ്രണ്ട് (ഒന്ന്), ക്ലർക്ക് (നാല് ), ഡ്രാഫ്റ്റ്സ്മാൻ ഗേഡ് (മൂന്ന് ), ടൈപ്പിസ്റ്റ് (ഒന്ന്), ഓഫീസ് അറ്റന്റന്റ് (രണ്ട്), ഡ്രൈവർ (ഒന്ന്), പാർട്ട് ടൈം സ്വീപ്പർ (ഒന്ന്) വീതം ജീവനക്കാരെയും പുതിയ ഡി വിഷനിലേക്ക് അനുവദിച്ചിട്ടുണ്ട്. 

ചടങ്ങിൽ കായംകുളം നഗരസഭാ ചെയർപെഴ്സൺ പി ശശികല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റന്മാരായ രജനി, അംബുജാക്ഷി ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റന്മാരായ എസ് പവനനാഥൻ, രാധാമണി രാജൻ, നഗരസഭ കൗൺസിലർമാരായ ബിജു നസറുള്ള, എസ് കേശുനാഥ്, ഗംഗ ദേവി, മായ രാധാകൃഷ്ണൻ, കേരള വാട്ടർ അതോറിറ്റി ചീഫ് ഇൻജിനീയർ പി.കെ സലീം, കെ.എൽ ഗിരീഷ്, സുരേഷ് കുട്ടപ്പൻ, ആർ സുഭാഷ്, അനുപമ രാഷ്ട്രിയ സാമൂഹിക മേഖലയിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

Advertisment