/sathyam/media/media_files/zx6xQiTjL0B8fdRMVhza.jpg)
ആലപ്പുഴ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് 14 ന് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന് പടിഞ്ഞാറുള്ള റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10 മുതൽ ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷന്റെയും റോട്ടറി ക്ലബ് ഓഫ് ആലപ്പിയുടെയും നേതൃത്വത്തിൽ പ്രമേഹ രോഗികൾക്കായി സൗജന്യ പാദ പരിശോധന, അസ്ഥികളുടെ പ്രവർത്തന ക്ഷമത, ഡയബറ്റിക്ക് റെറ്റിനോപതി, എച്ച്ബിഎ വൺ സി ടെസ്റ്റുകൾ ചെയ്യും.
പ്രമേഹദിനാചരണ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലകളക്ടർ ജോൺ വി. സമുവൽ നിർവ്വഹിക്കും. ആലപ്പുഴ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ.ബി. പദ്മകുമാർ, നെഫ്രോളജി വിഭാഗം മേധാവി ഡോ.എസ്. ഗോമതി, ന്യൂറോളജി വിഭാഗം മേധാവി ഡോ. സി.വി. ഷാജി, പൾമണറി മെഡിസിൻ പ്രൊഫ. ഡോ. പി.എസ്. ഷാജഹാൻ, കാർഡിയോളജി വിഭാഗം ഡോ. തോമസ് മാത്യു, ഡർമറ്റോളജി വിഭാഗം ഡോ. അരുന്ധതി ഗുരു ദയാൽ, നേത്ര രോഗ വിദഗ്ദ്ധ സ്റ്റെഫ്നീ സെബാസ്റ്റ്യൻ, ദന്തരോഗ വിഭാഗം ഡോ. രൂപേഷ് സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിക്കും.
ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്കാണ് പ്രവേശനം. വിവരങ്ങൾക്ക് 8891010637
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us