/sathyam/media/media_files/k2NkStjS6UxnOE7sHFgD.jpg)
അമ്പലപ്പുഴ: സ്കൂൾ കലോത്സവത്തിനിടെ സംഘർഷം സൃഷ്ടിച്ച കേസിൽ അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്ത പൊലീസുകാരനെ സസ്പെന്റ് ചെയ്തു. എടത്വ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം കൊട്ടാരത്തിൽ വീട്ടിൽ ഹരികൃഷ്ണനെ (34) യാണ് സസ്പെൻഡ് ചെയ്തത്.
കാക്കാഴം ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്കൂൾ കലോത്സവം നടക്കുന്നതിനിടെ സമീപത്ത് താമസിക്കുന്ന പൊലീസുകാരനടക്കം മൂന്നംഗ സംഘം സ്കൂളിലെത്തി ബഹളം വെക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത പ്രഥമാധ്യാപികയെ ഇവർ അസഭ്യം പറയുകയും, മൈക്ക് ഓപ്പറേറ്ററുടെ തലക്കടിച്ച് പരിക്കേൽപ്പിക്കുകയും സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
പി.ടി.എ ഭാരവാഹികൾ എത്തി ഹരികൃഷ്ണൻ, ഇയാളുടെ ഭാര്യാ സഹോദരൻ അക്ഷയ് എന്നിവരെ പിടികൂടി മുറിയിൽ പൂട്ടിയിട്ട ശേഷം അമ്പലപ്പുഴ സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് എത്തി ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us