/sathyam/media/media_files/ZOuxfC0VadVlEkBC5vB4.jpg)
കായംകുളം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായി അഡ്വ. അജികുമാറിന്റെ നിയമനം കായംകുളത്തുകാര്‍ക്ക് ഏറെ അഭിമാനമണ്. അഭിഭാഷകന്‍, സിപിഐ ജില്ലാ കമ്മിറ്റി അംഗം, എഐറ്റിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി, സിപിഐ കായംകുളം നിയോജകണ്ഡലം സെക്രട്ടറി, കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മുന്‍ അംഗം, കായംകുളം നഗരസഭ മുന്‍ കൗണ്‍സിലര്‍, എന്‍ ആര്‍ഇജി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, വിദ്യാര്‍ത്ഥി നേതാവ്, യുവജന നേതാവ് തുടങ്ങി പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും കൃത്യതയോടെ പരാതിരഹിതമായി കൈകാര്യംചെയ്യാന്‍ അസാമാന്യ പാടവം കൈമുതലായ മികച്ച സംഘാടകൻ കൂടിയാണ് അജികുമാര്‍.
രാഷ്ട്രീയ ഭേദമന്യേ പൊതുസമൂഹവുമായി ഏറെ ഇഴകിചേര്‍ന്ന സൗഹൃദവും സാധാരണ ജനവിഭാഗങ്ങളോട് കൂടുതല്‍ അടുപ്പവുമുള്ള, മികച്ച പ്രഭാഷകനും, കെപിഎസി, യുവ കലാസാഹിതി അടക്കമുള്ളവ സംഘടനകളിലെ മികച്ച സാംസ്കാരിക പ്രവര്‍ത്തകൻ തുടങ്ങി എല്ലാം കൊണ്ടും തികഞ്ഞ കമ്മ്യൂണിസ്റ്റ്കാരന്‍കൂടിയായ അജികുമാറിനെ പാര്‍ട്ടി പുതിയ ദൗത്യം ഏല്‍പ്പിക്കുമ്പോള്‍ എന്തുകൊണ്ടും കായംകുളത്തിനും കായംകുളം നിവാസികൾക്കും അത് അഭിമാനമാണ്.
കായംകുളം കണ്ണംപ്പള്ളി ഭാഗം കൊല്ലശ്ശേരിതറയില്‍ പരേതനായ ആനന്ദനാണ് പിതാവ്. മാതാവ് കമലാക്ഷി, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലീഗൽ ഓഫിസർ അഡ്വ. ബിന്ദുവാണ് ഭാര്യ. രണ്ട് മക്കൾ.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയും ധീരമായി ഒട്ടനവധി വിഷയങ്ങളിൽ തുറന്നഭിപ്രായങ്ങൾ പറഞ്ഞും പാർട്ടി നിലപാട്കൾക്കൊപ്പം സഞ്ചരിച്ചും നമുക്കിടയിൽ ഒരാൾ എന്നപോലെ മുഖത്തു നിറഞ്ഞ പുഞ്ചിരിയുമെല്ലാം അജികുമാറിന്റെ സവിശേഷതകൾ ആണ്.
റിപ്പോര്‍ട്ട്: നിസാർ പൊന്നാരത്ത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us