/sathyam/media/media_files/oROrA8rPZtIbWnicSIO3.jpg)
കായംകുളം: കേരളത്തിലെ അതിഥി സല്‍ക്കാരങ്ങളിൽ ചപ്പാത്തി കമ്പനികൾക്ക് പൊള്ളി വീർത്ത സ്ഥാനമുണ്ട്. തെക്കൻ കേരളത്തിൽ ചപ്പാത്തി കമ്പനികൾ അതിവേഗം വളരുന്ന ചെറുകിട വിവസായമായി ഇപ്പോൾ മാറി.
നല്ല മനോഹരമായ ബോർഡും ഒരു വിശാലമായ റൂമും ഓഫീസും അടങ്ങിയതാണ് കേരളത്തിലെ ചപ്പാത്തി ഫാകടറി. തെക്കൻ കേരളത്തിലെ ആധുനിക അടുക്കള ഇപ്പോൾ ചപ്പാത്തി കമ്പനികൾ പിടിച്ചടക്കിയിരിക്കുന്നു.
ഓരോ പ്രദേശത്തും പ്രവർത്തിക്കുന്ന ചപ്പാത്തി കമ്പനികൾ ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് ആ പ്രദേശങ്ങളിലെ അടുക്കളയുടെ മണവും രുചിയും കൊണ്ടുവരാൻ സ്വദേശികളായ കമ്പനി ഉടമകൾക്ക് സാധിച്ചു.
വീട്ടിൽ അഥിതി സൽക്കാരങ്ങൾ എളുപ്പമാക്കാൻ ഇത്തരം സ്ഥാപനങ്ങൾ അനിവാര്യമായിരിക്കുന്നു. ഇതിന് ചുവടൊപ്പിച്ചു ഏറ്റവും പുതിയ ട്രെൻറ്റാണ് ചപ്പാത്തികമ്പനികളുടെ വളർച്ച.
കൊല്ലം, ആലപ്പുഴ തിരുവനന്തപുരം ജില്ലകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ചെറുകിട സഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക സ്ഥാപനങ്ങളിലും അതിമനോഹരമായ പാക്കറ്റിൽ നമുക്ക് കാണാം.
റമദാൻ, പെരുന്നാൾ ദിവസങ്ങളിലെ തിരക്ക് അവരുടെ കൊയ്‌ത്ത് കാലമാണ്, പെരുന്നാൾ ദിവസങ്ങളിൽ വൈകുന്നേരം തിരക്ക് കുറയുമെന്ന തെറ്റിദ്ധാരണയോടെ പലരും അവിടെയെത്തി നീണ്ട കൂ കാരണം വീട്ടിൽ തിരിചെത്തിയ സാഹചര്യവുമുണ്ട്.
ഫാസ്റ്റ് ഫുഡിന്റെ മറ്റൊരു പതിപ്പാണ് ചപ്പാത്തി കമ്പനികൾ. കേരളത്തിലെ ഒട്ട് മിക്ക ഹോട്ടലുകൾ, റെസ്റ്റോറന്റകൾ, കഫറ്റിരിയ റിസോർട്ടുകൾ, വിവാഹ വീട്, കൺവൻഷൻ സെന്റ്റർ തുടങ്ങിയ സ്ഥാപനങ്ങൾക്കൊക്കെ ചപ്പാത്തി, പൊറോട്ട, നൂൽ പുട്ട്, അപ്പം, പൊരിക്കടികൾ എല്ലാം ഏറെയും ഉണ്ടാക്കുന്നത് ചപ്പാത്തി കമ്പനികളിൽനിന്നാണ്.
വീട്ടിലേക്ക് മുന്നറിയിപ്പില്ലാതെ വരുന്ന അതിഥികളെ സ്വീകരിക്കാനും വീട്ടുടമ ആശ്രയിക്കുന്നത് ഇവരെയാണ്. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് മാവ് കുഴക്കുകയും പിന്നീട് അത് ചപ്പാത്തി കട്ടിങ് മിഷനിലേക്ക് മാറ്റുകയും അവിടെനിന്ന് വരുന്ന ചപ്പാത്തി വലിയ ചട്ടിയിൽ വെച്ച് ചുട്ട് എടുക്കുകയുമാണ് പതിവ്. യുവ സംരംഭകരുടെ സേവനവും, അന്യ സംസ്ഥാന തൊഴിലാളികളുടെ സേവനവും ചപ്പാത്തി കമ്പനികളുടെ വളർച്ചക്ക് കരണമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us