പുതിയ തലമുറയിൽവായന ശീലം കുറയുന്നു - എഎം ആരിഫ് എംപി

author-image
കെ. നാസര്‍
New Update
book release adarukal

മെഡിക്കൽ കോളേജ് ഫാർമസിസ്റ്റ് ഹബീറ ഹബീബ് രചിച്ച അടരുകൾ എന്ന കവിതാ സമാഹാരം എ.എം.ആരിഫ് എം.പി ആശുപത്രി സൂപ്രണ്ട് ഡോ എ. അബ്ദുൽ സലാമിന് നൽകി പ്രകാശനം നിർവ്വ ഹി ക്കുന്നു. സി.ഐ. ബോബി, ഹബീറ ഹബീബ്, ഡോ. സൈജു ഖാലിദ്, ഡോ. എ.പി .മുഹമ്മദ് എന്നിവർ സമീപം

അമ്പലപ്പുഴ: പുതിയ തലമുറയിൽ വായന ശീലം കുറഞ്ഞു വരുന്നതു മൂലം കലാസാഹിത്യ സൃഷ്ടികൾ കുറഞ്ഞുവരുന്നതായി എഎം ആരിഫ് എംപി പറഞ്ഞു. വായന മാനസിക ആരോഗ്യം വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

Advertisment

മെഡിക്കൽ കോളേജിലെ ഫാർമസിസ്റ്റ് ഹബീറ ഹബീബ് എഴുതിയ 'അടരുകൾ' എന്ന കവിത സമാഹാരം ആലപ്പുഴ മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എഴുത്തുകാരൻ ഡോ സൈജു ഖാലിദ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ അബ്ദുൽ സലാമിന് എഎം ആരിഫ് പുസ്തകം നൽകി പ്രകാശനം നിർവ്വഹിച്ചു. നന്മമരം ദേശീയ മെഡിക്കൽ കോർഡിനേറ്റർ ഡോ എപി മുഹമ്മദ്‌ മുഖ്യ അതിഥി ആയിരുന്നു. സിഐ ബോബി, ഹബീറ ഹബീബ്  എന്നിവർ പ്രസംഗിച്ചു.

Advertisment