കായംകുളത്ത് സിപിഐക്ക് യുവ നേതൃത്വം; അഡ്വ. സുനിൽ കുമാര്‍ മണ്ഡലം സെക്രട്ടറി, അഡ്വ എ. ഷിജി അസിസ്റ്റന്റ് സെക്രട്ടറി

author-image
ഇ.എം റഷീദ്
New Update
cpi kayamkulam leaders

കായംകുളം: സിപിഐ കായംകുളം മണ്ഡലം സെക്രട്ടറിയായി അഡ്വ. സുനിൽ കുമാറും അസിസ്റ്റന്റ് സെക്രട്ടറിയായി അഡ്വ എ. ഷിജിയെയും തിരഞ്ഞെടുത്തു. 

Advertisment

ഇരുവരും നിയമ ബിരുദധാരികളും വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെപാർട്ടിയുടെ നേതൃനിരയിൽ എത്തിയവരും കായംകുളത്തെ
ജന മനസുകളിൽ സൗഹാർദ്ധത്തിന്റെ അതിർ വരമ്പുകളില്ലാത്ത ജനകീയ വ്യക്തിത്വങ്ങളും ഉജ്വല പ്രസംഗ കരുമാണ്. അത് കൊണ്ട് തന്നെ പാർട്ടിയെ കരുത്തോടെ നയിക്കാൻ ഇവർക്ക് കഴിയുമെന്നതിൽ സംശയമില്ല.

കായംകുളം ബാറിലെ പ്രമുഖ അഭിഭാഷകനും നിലവിൽ സിപിഐ മണ്ഡലം കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു സുനിൽകുമാർ. കായംകുളം നഗരസഭയിലെ മുൻ കൗൻസിലറും കേരള ബാങ്ക് കായംകുളം ബ്രാഞ്ച്  അസിസ്റ്റന്റ് മാനേജരുമാണ് ഷിജി. 

കെപിഎസി അടക്കമുള്ള സാംസ്കാരിക സംഘടനകളിലും എഐടിയുസി അടക്കമുള്ള ട്രേഡ് യൂണിനുകളിലും നേതൃനിരയിൽ നിൽക്കുന്നവരാണ് സുനിലും ഷിജിയും. 

കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് മെമ്പർ അഡ്വ. അജികുമാർ ആയിരുന്നു നിലവിൽ മണ്ഡലം സെക്രട്ടറി. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ ആയി അജികുമാർ ചുമതല ഏൽക്കേണ്ടതുളളതിനാൽ ആണ് നേതൃനിരക്ക് മാറ്റമുണ്ടാകാൻ കാരണം.

Advertisment