/sathyam/media/media_files/TN4AetBH3uo4BtK1CJTb.jpg)
ആലപ്പുഴ: ജില്ല ഭരണകൂടം, ജില്ലാ പഞ്ചായത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ്, ആലപ്പുഴ നഗരസഭ എന്നിവരുടെ സഹകരണത്തോടെ ജില്ലാ ശിശുക്ഷേമ സമിതി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശിശുദിന റാലിയും ശിശുദിന സമ്മേളനവും14 ന് ആലപ്പുഴയിൽ സംഘടിപ്പിക്കും.
റാലിയിൽ പങ്കെടുക്കേണ്ട വിദ്യാലയങ്ങൾ രണ്ടുമണിക്ക് എസ്‌ഡിവി മൈതാനത്ത് എത്തിച്ചേരണം. 3 മണിക്ക് ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലാ പോലീസ് ചീഫ് ചൈത്ര തെരേസ ജോൺ കുട്ടികളുടെ സല്യൂട്ട് സ്വീകരിക്കും. തുടർന്ന് ജില്ലാ കോടതി പാലം കയറി മുല്ലക്കൽ വഴി ഇരുമ്പുപാലം കയറി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജാഥ എത്തിച്ചേരും.
ജാഥയ്ക്ക് കുട്ടികളുടെ പ്രധാനമന്ത്രി അർപ്പിത ആർപിള്ള നേതൃത്വം നൽകും. റാലിക്ക് ശേഷം ചേരുന്ന സമ്മേളനത്തിൽ ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ക്ലിന്റൺ സ്മാരക ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.
ജില്ലയിൽ നിന്ന് ഉജ്വല ബാല്യ പുരസ്ക്കാര ജേതാക്കളെ ആദരിക്കും. കുട്ടികളുടെ പ്രസിഡന്റ് അനാമിക ആർ പിള്ള അധ്യക്ഷത വഹിക്കും. സ്പീക്കർ ശ്രദ്ധ എസ് നായർ, അരുന്ധതി ആർ നായർ എന്നിവർ പ്രസംഗിക്കും. ശിശുദിന സന്ദേശം എച്ച് സലാം എംഎൽഎ നിർവഹിക്കും.
ഉജ്ജ്വല ബാല്യ പുരസ്കാര ജേതാക്കളെ പി.പി ചിറ്റരഞ്ജൻ എംഎൽഎ ആദരിക്കും. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ ജയമ്മ നൽകും. രചന മത്സര വിജയികൾ യു.പി, എമിറോസ് ബ്രിട്ടോ, അഭിനവ് എസ്. കുറുപ്പ്, എച്ച്. എസ് അന്ന മേരി ബ്രിട്ടോ, എച്ച്.എസ്.എസ്.പി. ദേവനാരായണൻ എന്നിവരാണ് .
ജില്ല ശിശുക്ഷേമ സമിതി നടത്തിയ മത്സരങ്ങളിലെ മത്സര വിജയി കൾക്കുള്ള സമ്മാനങ്ങൾ 14ന് ശിശുദിന സമ്മേളനത്തിൽ വിതരണം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി കെ.ഡി. ഉദയപ്പൻ അറിയിച്ചു. 14 ന് എല്ലാ വിദ്യാലയങ്ങളിലും അസംബ്ളിയിൽ നെഹ്റു അനുസ്മരണം നടത്തണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us