Advertisment

കണ്ണൂരില്‍ നടന്ന സംസ്ഥാന ഹയര്‍ സെക്കന്‍ററി സ്കൂള്‍ കായിക മത്സരത്തില്‍ 66 കിലോ വിഭാഗം ബോക്സിംഗില്‍ റിസ്വാന്‍ പൊന്നാരത്തിന് ബ്രോണ്‍സ് മെഡല്‍

author-image
ഇ.എം റഷീദ്
Nov 09, 2023 18:28 IST
New Update
muhammad riswan ponnarathu-3

കായംകുളം: കണ്ണൂരിൽവെച്ച് നടന്ന സംസ്ഥാന ഹയർ സെക്കന്ററി സ്കൂൾ കായിക മത്സരത്തിൽ 66 കിലോ ബോക്സിംഗിൽ കായംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ കായികതാരമായ മുഹമ്മദ്‌ റിസ്വാൻ പൊന്നാരത്തിന് ബ്രോൺസ് മെഡൽ ലഭിച്ചു. 

Advertisment

കായംകുളം കേന്ദ്രമായുള്ള വൈൽഡ് സ്കോഡ് എംഎംഎ ബോക്സിഗ് ക്ലബ്‌ അധ്യാപകൻ ഷാജിൽ ശരീഫ് ആണ് റിസ്വാന് ബോക്സിങ് പരിശീലനം നൽകുന്നത്. വെൺമണി പോലീസ് സബ് ഇൻസ്‌പെക്ടർ നിസാർ പൊന്നാരത്തിന്റെയും റെയിൽവേ ഉദ്യോഗസ്ഥയായ റെജിനിയുടെയും മകൻ ആണ്. 

muhammad riswan ponnarathu-2

മുൻവർഷം രാമപുരം ഗവണ്മെന്റ് ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന സ്കൂൾ ബോക്സിങ് മത്സരത്തിൽ പങ്കെടുത്ത് നാലാം സ്ഥാനം നേടിയിയിരുന്നു. ഇക്കുറി ആലപ്പുഴ റവന്യൂ ജില്ലാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആൺകുട്ടികളുടെ 66 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയത്.

Advertisment