Advertisment

പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ കേന്ദ്രങ്ങളില്‍ നവംബർ 14 - നെഹ്റു ജ്യോതി ചൈതന്യ ദിനം ആചരിക്കും - കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രൻ കടന്നപ്പള്ളി

author-image
ഇ.എം റഷീദ്
Nov 13, 2023 13:14 IST
New Update
ramachandran kadannappally alappuzha

ആലപ്പുഴ: ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി - രാഷ്ട്രശില്പി ജവഹർലാൽ നെഹ്റു നൽകിയ അമൂല്യമായ വിദേശനയമാണ് ചേരിചേരാനയം. സാമ്രാജ്യത്വ രാജ്യങ്ങളുമായോ മറ്റു യുദ്ധകൊതിയാരുമായോ ഒരു ബന്ധവുമില്ലാത്ത നിഷ്പക്ഷമായ വിദേശനയം ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടിരുന്നു. 

Advertisment

പാലസ്തീൻ ജനതയെ സംഹരിക്കുന്നതിൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഉപകരണമായി മാറിയ ഇസ്രായേൽ, നിരപരാധികളായ കുട്ടികൾ, മുതിർന്ന പൗരന്മാർ, ആശുപത്രിയിലെ രോഗികൾ, ഗർഭിണികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ കൊന്നൊടുക്കുകയാണ്. 

മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ എതിർക്കുന്നതിനു പകരം കേന്ദ്ര ഭരണകൂടം സാമ്രാജ്യത്വ അനുകൂലനയമാണ് സ്വീകരിക്കുന്നത്. ഇത് നെഹ്റു വിഭാവനം ചെയ്ത വിദേശനയങ്ങൾക്ക് ഘടകവിരുദ്ധമാണ്.

ഈ സാഹചര്യത്തിൽ പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് ജില്ലാ കേന്ദ്രങ്ങളിൽ നവംബർ 14 ന് നെഹ്റു ജ്യോതി ചൈതന്യ ദിനമായി കോൺഗ്രസ് എസ് ആചരിക്കുന്നതാണെന്ന് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അറിയിച്ചു. 

സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം ആലപ്പുഴ ജില്ലയിലെ എല്ലാ മണ്ഡലം കമ്മിറ്റിയെയും പങ്കെടുപ്പിച്ചു വിപുലമായി നടത്താൻ തീരുമാനിച്ചതായ് ജില്ലാ പ്രസിഡന്റ് ഐ ഷിഹാബുദീൻ അറിയിച്ചു.

Advertisment