ആലപ്പുഴ: ജില്ല ഭരണകൂടത്തിന്റെയും ജില്ല പഞ്ചായത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ്, ആലപ്പുഴ നഗരസഭ എന്നിവരുടെ സഹകരണത്തോടെ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ റാലി വർണാഭമായി.
വിവിധ സ്ക്കൂളുകളിൽ നിന്നും എസ്.ഡി.വി ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ എത്തിച്ചേർന്ന റാലിയിൽ എൻ.സി.സി, സ്കൗട്ട്, ഗൈഡ്, കബ്ബ്, ബുൾബുൾ, എസ്.പി.സി ജെ.ആർ.സി, കുട്ടികളുടെ പ്രധാനമന്ത്രി അർപ്പിത ആർ.പിള്ള, പ്രസിഡന്റ് അനാമിക.ആർ.പിള്ള, സ്‌പീക്കർ ശ്രദ്ധ എസ്.നായർ, അരുന്ധതി ആർ.നായർ, വൈഗ. എസ് മാധവ് എന്നിവർ നയിച്ച റാലി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഫ്ലാഗ് ഓഫ് ചെയ്തു.
/sathyam/media/media_files/abr7MXhVSd6t1MPsaFLg.jpg)
വർണാഭമായ ശിശുദിന റാലിക്ക് മുനിസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ എ.എസ് കവിത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നസീർ പുന്നക്കൽ, സംസ്ഥാന ബാല അവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. ജലജചന്ദ്രൻ, എ.ഡി.സി. ജനറൽ, സന്തോഷ് മാത്യു, ജില്ല ശിശു സംരക്ഷണ ഓഫീസർ ടി.വി മിനിമോൾ, കൗൺസിലർ ഫൈസൽ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി. കൃഷ്ണകുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഡി അന്നമ്മ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശോഭന, ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി ഉദയപ്പൻ, വൈസ് പ്രസിഡന്റ് സി. ശ്രീലേഖ, ട്രഷറർ കെ.പി. പ്രതാപൻ, ജോയിൻറ് സെക്രട്ടറി കെ നാസർ, റ്റി.എ.നവാസ്, എം.നാ ജ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ എന്നിവർ നേതൃത്വം നൽകി.
/sathyam/media/media_files/XmykyJLNY1x5A1x88fP6.jpg)
ശിശുദിന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി അർപ്പിത ആർ. പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനാമിക ആർ.പിള്ള അദ്ധ്യക്ഷത വഹിച്ചു. ജന്മദിന കേക്ക് കുട്ടികളുടെ പ്രധാനമന്ത്രി മുറിച്ചു. സ്പീക്കർ ശ്രദ്ധ എസ്.നായർ, വൈഗ എസ്.മാധവ്, അരുന്ധതി ആർ.നായർ എന്നിവർ പ്രസംഗിച്ചു. എച്ച്. സലാം. എം.എൽ.എ. ശിശുദിന സന്ദേശം നൽകി. ശിശുദിന സ്റ്റാമ്പ് പ്രകാശനം പി.പി ചിത്തരഞ്ജൻ എം.എൽ.എ. നിർവ്വഹിച്ചു.
ക്ലിന്റ് സ്മാരക ചിത്രരചന മത്സര വിജയി കൾക്കുള്ള സമ്മാന സമർപ്പണവും ശിശുദിന വർണോത്സവ വിജയി കൾക്കുള്ള സമ്മാന സമർപ്പണവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ നസീർ പുന്നക്കൽ നിർവ്വഹിച്ചു.
/sathyam/media/media_files/NnsEA5QDDUDJ9buOUa9A.jpg)
റാലിയിൽ മികച്ച പ്രകടനം നടത്തിയവർക്കുള്ള എവറോളിംഗ് ട്രോഫികളും വിതരണം ചെയ്തു. സമ്മാനം നേടിയവർ: ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്, ആലപ്പുഴ (പങ്കാളിത്തം), മോർണിംഗ് സ്റ്റാർ സ്കൂൾ, ആലപ്പുഴ (ബാന്റ് മേളം ജൂനിയർ), മാതാ സീനിയർ സെക്കണ്ടറി സ്കൂൾ, തുമ്പോളി (ബാന്റ് മേളം സീനിയർ), സെന്റ്.ജോസഫ്സ് എച്ച് എസ് എസ് ഫോർ ഗേൾസ്, ആലപ്പുഴ (അച്ചടക്കം), കാർമ്മൽ അക്കാഡമി എച്ച്.എസ്.എസ്, ആലപ്പുഴ (പ്രകടന മികവ്), ലിയോ തേർട്ടീന്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കാളാത്ത് (ബുൾബുൾ), മോർണിംഗ് സ്റ്റാർ (കബ്ബ്), മാതാ സീനിയർ സെക്കണ്ടറി സ്കൂൾ, തുമ്പോളി (ഗൈഡ്), ലിയോ തേർട്ടീന്ത് എച്ച്. എസ്.എസ്, ആലപ്പുഴ (സ്കൗട്ട്), ലജനത്തുൾ മുഹമ്മദീയ എൽ.പി.എസ്, ആലപ്പുഴ (നിശ്ചല ദൃശ്യം).