Advertisment

ഓച്ചിറ വൃശ്ചിക മഹോത്സവം: കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വ്വീസുകള്‍ 17 മുതല്‍

author-image
ഇ.എം റഷീദ്
New Update
ksrtc special service

കായംകുളം: ചരിത്ര പ്രസിദ്ധമായ ഓച്ചിറ വൃശ്ചിക മഹോത്സവം - പന്ത്രണ്ട് വിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ഭക്തജനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി എല്ലാ വർഷവും നടത്തി വരാറുള്ള ഓച്ചിറ സ്‌പെഷ്യൽ സർവ്വീസുകൾ നവംബർ 17 മുതൽ ആരംഭിക്കും. 

Advertisment

ഓച്ചിറയിൽ നിന്നും മാവേലിക്കര, ചവറ, ചൂനാട്, താമരക്കുളം, അഴീക്കൽ, പറയകടവ്, ആലപ്പാട്, വള്ളിക്കാവ്, വലിയഴീക്കൽ, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, ശിവനട, ഹരിപ്പാട് തുടങ്ങി വിവിധ മേഖലകളിലേക്ക് സർവ്വീസുകൾ നടത്തുന്നതാണ്. ഇതിന് പുറമെ തിരക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മറ്റ് പ്രദേശങ്ങളിലേക്കും സർവ്വീസുകൾ ക്രമീകരിക്കും. 

തിരക്ക് പരിഗണിച്ച് ഭക്തജങ്ങൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് കെഎസ്ആർടിസി കായംകുളം യൂണിറ്റ് ഒരുക്കിയിരിക്കുന്നത്. 

ഇതിനായി 23 സ്പെഷ്യൽ ബസ്സുകൾ കായംകുളം യൂണിറ്റിന് അനുവദിച്ചിട്ടുണ്ട്. സ്പെഷ്യൽ സർവീസുകൾക്ക് "സർക്കാർ ചട്ട" പ്രകാരം 13 രൂപയാണ് മിനിമം ചാർജജ്.

Advertisment