ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്ക്കാരം ലഭിച്ച അർജുൻ അശോകൻ, മുഹമ്മദ് യാസീൻ, അമൃതവർഷിണി, ആർ അജേഷ് കുമാര്‍ എന്നിവര്‍ക്ക് ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം.
ജില്ലാ ശിശു വികാസ് ഭവനിൽ വെള്ളിയാഴ്ച 3 ന് നടക്കും. സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി അരുൺ ഗോപി, സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർ പങ്കെടുക്കും.