നൂറനാട്: മഹിള കോൺഗ്രസ് നൂറനാട് മണ്ഡലം കമ്മിറ്റി പ്രവർത്തകയോഗം മഹിള കോൺഗ്രസ് നൂറനാട് ബ്ലോക്ക് പ്രസിഡൻ്റ് നിഷ നസീർ ഉദ്ഘാടനം ചെയ്തു.
മണ്ഡലംതല കൂപ്പൺ വിതരണത്തിൻ്റെ ആദ്യ കൂപ്പൺ സ്വീകരിച്ചുകൊണ്ട് യോഗത്തിൽ കെപിസിസി വിചാർ വിഭാഗ് മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് റെജി വി ഗ്രീൻലാൻഡ് മുഖ്യ പ്രഭാഷണം നടത്തി.
മഹിള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ സജി, റജീന സലീം, അമ്പിളി തോമസ്, ലീല, രശ്മി, സോമവല്ലി, സുജ ഉത്തമൻ, സൗമി, ഗിരിജ, അമ്പിളി തുടങ്ങിയവർ പ്രസംഗിച്ചു. മഹിളാ കോൺഗ്രസ് നൂറനാട് മണ്ഡലം പ്രസിഡൻ്റ് ഫസീല അധ്യക്ഷത വഹിച്ചു.