Advertisment

78-ാമത് ഗ്രന്ഥശാലാ ദിനാചരണം; പ്രതാപൻ നാട്ടുവെളിച്ചത്തിന് സംസ്ഥാന അവാർഡ്

author-image
കെ. നാസര്‍
New Update
pn panicker award

വായനദിന .മാസാചരണ പരിപാടി ജില്ലയിൽ മികച്ച രീതിയിൽ നടപ്പിലാക്കിയതിന് പി.എൻ.പണിക്കർ പുരസ്ക്കാരം പ്രതാപൻ നാട്ടു വെളിച്ചം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും സ്വീകരിക്കുന്നു

ആലപ്പുഴ: പ്രതാപൻ നാട്ടുവെളിച്ചത്തിന് വായനദിന മാസാചരണ പരിപാടികൾ മികച്ച രീതിയിൽ സംഘടിപ്പിച്ചതിന് ഈ വർഷത്തെ പി.എൻ. പണിക്കരുടെ പേരിൽ നൽകുന്ന സംസ്ഥാനതല അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. 

Advertisment

78-ാംമത് ലൈബ്രറി ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം മസ്കറ്റ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദേശീയ  സെമിനാറിൽ പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രിയും പി.എൻ.പണിക്കർ വിജ്ഞാൻ വികാസ് കേന്ദ്ര ചെയർമാനുമായ വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു.

പി.എൻ പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ മുൻ എം.പി, വൈസ് ചെയർമാൻ എൻ ബാലഗോപാൽ, കോമൺവെൽത് എജ്യൂക്കേഷണൽ മീഡിയ സെന്റർ ഫോർ ഏഷ്യ ഡയറക്ടർ ഡോ.ബി.ഷഡ് റാക്, റീഡ് ഇന്ത്യ ദേശീയ ഡയറക്ടറും ഇന്ത്യൻ പബ്ലിക് ലൈബ്രറി മൂവ്മെന്റ് ഡൽഹി ചെയർപേഴ്സണുമായ ഡോ.ഗീത മൽഹോത്ര എന്നിവർ പ്രസoഗിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ലൈബ്രറി രംഗത്തെ വിദഗ്ദ്ധർ, ലൈബ്രേറിയൻമാർ അധ്യാപകർ എന്നിവർ സെമിനാറിൽ പങ്കെടുത്തു

Advertisment