Advertisment

ഭാര്യയുടെ കൈയും കാലും വെട്ടി; ഭർത്താവ് ജീവനൊടുക്കി

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ശ്രീജിത്ത് വെട്ടുക്കത്തിയെടുത്ത് ജയശ്രീയുടെ കൈയിലും കാലിലും വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.

New Update
case mmmm.jpg

ആലപ്പുഴ: ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. മുളക്കുഴയിൽ കിഴക്കേ പറമ്പിൽ ശ്രീജിത്ത് ആണ് ഭാര്യ ജയശ്രീയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. രാവിലെ 9 മണിയോടെയാണ് സംഭവം.

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ശ്രീജിത്ത് വെട്ടുക്കത്തിയെടുത്ത് ജയശ്രീയുടെ കൈയിലും കാലിലും വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. യുവതി ഉടൻ തന്നെ അയൽവാസിയുടെ വീട്ടിൽ അഭയം പ്രാപിച്ചതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചു. ശ്രീജിത്ത് മദ്യപിച്ച് വന്ന് വീട്ടിൽ പതിവായി പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. വീട്ടിലെത്തിയ പോലീസ് ശ്രീജിത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പരിക്കേറ്റ ജയശ്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.

Advertisment