Advertisment

ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഉടന്‍ ആരംഭിക്കും: ഒക്ടോബര്‍ 4 മുതല്‍ 18 വരെ വിചാരണ നടക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍

asfac2

ആലുവ: ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഉടന്‍ ആരംഭിക്കും. കേസില്‍ ഒക്ടോബര്‍ 4 മുതല്‍ 18 വരെ വിചാരണ നടക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് അറിയിച്ചു.

കേസില്‍ ഇന്ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 376 A വകുപ്പ് കോടതി ഒഴിവാക്കി. പകരം ബലാത്സംഗത്തിനു ശേഷം കൊലപാതകം നടത്തി എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തു. 

തുടര്‍ന്ന് വകുപ്പുകളില്‍ മറ്റ് ആശയക്കുഴപ്പങ്ങള്‍ ഇല്ല എന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് വ്യക്തമാക്കി. 99 സാക്ഷികളെയാണ് കേസില്‍ വിസ്തരിക്കാനൊരുങ്ങുന്നത്. കേസില്‍ ഇന്ന് കുറ്റപത്രം കോടതിയില്‍ വായിച്ചുകേള്‍പ്പിച്ചു.

Advertisment