/sathyam/media/media_files/WosCWPaxWshImbI9K8OU.jpg)
കായംകുളം: കായംകുളത്തെ കോടതി സമുച്ചയം ഉദ്ഘാടനത്തിന് തയ്യാറായി. കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു.
ഉദ്ഘാടനം 24ന് രാവിലെ 10:30ന് നടക്കും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടന കർമം നിർവഹിക്കും. നിയമ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. യു പ്രതിഭാ എംഎൽഎ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
കോടതി ഹാളുകൾ, ചേമ്പർ, ടൈപ്പിങ് പൂൾ, ലോബി, കമ്പ്യൂട്ടർ റൂം, റിക്കോർഡ്സ് റൂം, ജുഡീഷ്യൽ സർവീസ്, അഭിഭാഷകരുടെ ക്ലാർക്കുമാർക്കുള്ള മുറി, സാക്ഷികൾക്കുള്ള വിശ്രമമുറി, ബാർ അസോസിയേഷൻ ഹാൾ, അഭിഭാഷകർക്കാവശ്യമായ ലൈബ്രറി, ഓഫീസ്, സ്റ്റാഫ് ഡൈനിങ്, ശുചിമുറികൾ, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളാണ് കോടതി സമുച്ചയത്തിൽ ഒരുക്കിയിട്ടുള്ളത്.
സംസ്ഥാന സർക്കാരിന്റെ ബജറ്റ് ഫണ്ടിൽനിന്ന് 15 കോടി രൂപ ചെലവഴിച്ച് 3974 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ കെട്ടിടം നിർമിച്ചത്.
150 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ടെറസും 50 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കാർ പോർച്ചും ഒരുക്കിയിട്ടുണ്ട്. പിഡബ്ല്യുഡി കെട്ടിടം വിഭാഗത്തിനാണ് നിർമാണ ചുമതല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us