/sathyam/media/media_files/iUY8YYvxqqhWeJ5COEoA.jpg)
കായംകുളം ഉപജില്ലയിലെ ഈവർഷത്തെ ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര -
പ്രവർത്തി പരിചയ - ഐടി,ഗണിത ശാസ്ത്ര മേളകൾ ഒക്ടോബർ 30,31 തീയതികളിൽ
കായംകുളത്തെ വിവിധ സ്കൂളുകളിൽ നടക്കും.
30-ാം തീയതി തിങ്കളാഴ്ച സാമൂഹ്യ ശാസ്ത്രമേള ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലും,ഗണിത ശാസ്ത്രമേള, ഐ.റ്റി.മേള എന്നിവ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലും, പ്രവർത്തി പരിചയ മേളകൾ ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലും നടക്കും. 31-ാം തീയതി ചൊവ്വാഴ്‌ച ശാസ്ത്രമേള ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ,ഗവ. യു.പി സ്കൂൾ എന്നിവടങ്ങളിൽ നടക്കും. തിങ്കൾ രാവിലെ എസ് ഐ ഇ ടി ഡയറക്ടർ ബി.അബുരാജ് മേള ഉദ്ഘാടനം ചെയ്യും.
അധ്യാപകർക്ക് ടീച്ചിങ്ങ് എയ്ഡ് വിഭാഗത്തിൽ മത്സരമുണ്ട്.
മത്സരങ്ങൾ രാവിലെ 9 മണിക്ക് ആരംഭിക്കും. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി, വി എച്ച് എസ് ഇ.വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികൾ മേളയിൽ പങ്കെടുക്കുമെന്ന് കായംകുളം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.സിന്ധു അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us