Advertisment

വട്ടക്കായലില്‍ മത്സ്യബന്ധനത്തിനു പോയി കാണാതായ വയോധികന്റെ മൃതദേഹം കണ്ടുകിട്ടി

kuttanadu

കുട്ടനാട്: പുളിങ്കുന്ന് കായല്‍പുറം വട്ടക്കായലില്‍ മത്സ്യബന്ധനത്തിനു പോയി കാണാതായ വയോധികന്റെ മൃതദേഹം കണ്ടുകിട്ടി.

Advertisment

അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം വട്ടക്കായലിനു സമീപത്തുള്ള ജലാശയത്തില്‍നിന്നു കണ്ടെത്തിയത്. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് കായല്‍പുറം 30ല്‍ ചിറ വീട്ടില്‍ കരുണാകരന്‍ (75) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് മീന്‍ പിടിക്കാന്‍ പോയതായിരുന്നു. ഒപ്പം മറ്റൊരു വള്ളത്തില്‍ സുഹൃത്തും ഉണ്ടായിരുന്നു. വലയിട്ട് കുറെ നേരം കഴിഞ്ഞിട്ടും കരുണാകരനില്ലാതെ വെള്ളം ഒഴുകി നടക്കുന്നത് കണ്ട സുഹൃത്ത് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

അഗ്‌നിരക്ഷാസേനാംഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി നടത്തിയ പരിശോധനയിലാണ് രണ്ടാള്‍ താഴ്ചയില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Advertisment