Advertisment

ഓണാട്ടുകര പുത്തൻ കാർഷിക സംസ്കൃതിയിലേക്ക്

ഓണാട്ടുകര പുത്തൻ കാർഷിക സംസ്കൃതിയിലേക്ക്

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
onattukara new.jpg

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കായംകുളത്തെ ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ 'ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് ' എന്ന കാര്‍ഷിക വിദ്യാഭ്യാസ പാഠ്യപദ്ധതി ആരംഭിച്ചു.

Advertisment

ഓണാട്ടുകര പ്രദേശത്തെ പ്രധാന കാര്‍ഷിക വിളകളായ നെല്ലിന്റെയും തെങ്ങിന്റെയും സര്‍വവിധമായ ഉന്നമനം ലക്ഷ്യമാക്കി 1937-ല്‍ തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ കേന്ദ്ര ഗവേഷണ സ്ഥാപനം എന്ന പേരില്‍ ആരംഭിച്ച ഈ കേന്ദ്രം 1958 സംസ്ഥാന കൃഷി വകുപ്പ് ഏറ്റെടുത്ത് പ്രാദേശിക നെല്ലു ഗവേഷണ കേന്ദ്രം എന്ന പുനര്‍നാമകരണം ചെയ്യുകയും 1972 ജനുവരി ഒന്നാം തീയ്യതി കേരള കാര്‍ഷിക സര്‍വകലാശാല രൂപീകൃതമായപ്പോള്‍ അതിന്റെ അഭിവാജ്യ ഘടകമായ കായംകുളം നെല്ലു ഗവേഷണ കേന്ദ്രമായി പ്രവര്‍ത്തനം തുടരുകയും ചെയ്തു.

2000 ഏപ്രില്‍ 12 ന് കാര്‍ഷിക സര്‍വകലാശാല ഈ സ്ഥാപനത്തെ ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം എന്ന പദവിയിലേക്കുയര്‍ത്തുകയും പ്രോജക്റ്റ് ഡയറക്ടര്‍, ശാസ്ത്രജ്ഞര്‍ , ജീവനക്കാര്‍ ഉള്‍പ്പെടെ പുതിയതായി 9 തസ്തികകള്‍ സൃഷ്ടിച്ച് നിരവധി കാര്‍ഷിക ഗവേഷണ വികസന- വിജ്ഞാന- വ്യാപന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.

സഖാവ്.ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്. സര്‍ക്കാരാണ് കായംകുളം നെല്ല് ഗവേഷണ കേന്ദ്രത്തെ ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രമായി ഉയര്‍ത്തിയതും സമഗ്ര കേര രക്ഷാപദ്ധതിയുള്‍പ്പെടെ നിരവധി കാര്‍ഷിക ഗവേഷണ വികസന- വിജ്ഞാന- വ്യാപന പദ്ധതികള്‍ക്ക് തുടക്കമിട്ടതും. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാരും അതിന്റെ ആഭിമുഖ്യത്തിലുള്ള കാര്‍ഷിക സര്‍വകലാശല എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഈ കേന്ദ്രത്തിന്റെ പദവി തരം താഴ്ത്തുന്നതിനും പദ്ധതികള്‍ നിര്‍ത്തലാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ
ആദ്യ പടിയായി ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ വള്ളികുന്നം ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കിക്കൊണ്ടിരുന്ന ജനപങ്കാളിത്ത ഗവേഷണ പദ്ധതിയായ ' സമഗ്ര കേരരക്ഷാ പദ്ധതി ' കാലാവധി തീരുന്നതിനു മുമ്പ് നിര്‍ത്തലാക്കി.ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തെ പഴയ നെല്ലു ഗവേഷണ കേന്ദ്രം എന്ന പ്രവര്‍ത്തന പരിധിയിലേക്ക് ചുരുക്കുകയും സുപ്രധാന തസ്തികകള്‍ നിര്‍ത്തലാക്കുകയും ചെയ്തു.

ഈ കേന്ദ്രത്തിന്റെ പദവി നിലനിര്‍ത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശാസ്ത്രജ്ഞര്‍ , ജീവനക്കാര്‍, തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തിലും ഇടതുപക്ഷ വര്‍ഗ്ഗ ബഹുജന പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിലും ഒട്ടനവധി സമരങ്ങളും പ്രതിഷേധനങ്ങളും പ്രക്ഷോഭങ്ങളും സ്ഥാപനം കേന്ദ്രീകരിച്ചു നടത്തുകയുണ്ടായി. പക്ഷോഭങ്ങളുടെ ഭാഗമായി ഉന്നയിച്ച നിരവധി നിവേദനങ്ങളില്‍ ഒന്നായിരുന്നു 'ഓണാട്ടുകരയില്‍ രു കാര്‍ഷിക കോളജ് ' എന്ന ആവശ്യം. ഇന്ന് അത് അര്‍ത്ഥപൂര്‍ണ്ണമായിരിക്കുന്നതില്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരോടൊപ്പം ഞാനും അഭിമാനിക്കുന്നു.

ഇന്ന് (2023 നവംബര്‍ 08)
ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ആരംഭിച്ച ഡപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് കോഴ്‌സ് കായംകുളം എം.എല്‍.എ. അഡ്വ. യു പ്രതിഭ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.കേരള കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.സക്കീര്‍ ഹസൈന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കായംകുളം നഗരസഭ അദ്ധ്യക്ഷ പി.ശശികല, കണ്‍സിലര്‍മാരായ ബിജു നസറുള്ള, വിജയശ്രീ.കെ. ഡോ.കെ. അനിത് .നാരായണന്‍ ( അസോസിയേറ്റ് ഡയറക്ടര്‍, ആര്‍.എ.ആര്‍.എസ്. കാര്‍ഷിക കോളജ് വെള്ളായണി) ഡോ. അനു .ജി. കൃഷ്ണന്‍ (ആര്‍.എ.ആര്‍.എസ്, കുമരകം)ഡോ. മിനി (പ്രോജക്റ്റ് ഡയറക്ടര്‍,
ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം, കായംകുളം, ശാസ്ത്രജ്ഞര്‍ , ജീവനക്കാര്‍, തൊഴിലാളികള്‍, നവാഗതരായ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, മറ്റ് ബഹുജനങ്ങളോടൊപ്പം ഞാനും പങ്കെടുത്തു.

ടി.കെ.വിജയന്‍
റിട്ട. ഫാം മാനേജര്‍
കേരള കാര്‍ഷിക സര്‍വ്വകലാശാല,
ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം, കായംകുളം

alappuzha
Advertisment