ആലപ്പുഴ: പൊതുപ്രവർത്തകനും ഒഐസിസി സൗദി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറിയുമായ സത്താർ കായംകുളത്തിന്റെ നിര്യാണത്തിൽ കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദ്ദീൻ അനുശോചിച്ചു.
തന്റെ മുന്നിൽ വരുന്ന ആരോടും സൗമ്യമായി പെരുമാറുന്ന സത്താർ നല്ലൊരു സംഘാടകനും പൊതുപ്രവർത്തകനും ആയിരുന്നു. കൃപ എന്ന സംഘടനയിലൂടെയും. ഒ ഐ സി സി എന്ന സംഘടനയിലൂടെയും നിരവധി ആളുകളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട് സത്താർ. അങ്ങനെ പ്രവാസികളായ ആർക്കും ഒരു തണലും താങ്ങുമായിരുന്നു.
സത്താറിന്റെ മരണം പ്രവാസി ലോകത്തിന് തീരാനഷ്ടവും സത്താറിനെ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ട ആർക്കും ഹൃദയവേദന ഉളവാക്കുന്നതുമാണെന്ന് അദ്ദേഹം അനുശോചിച്ചു.