ആലപ്പുഴ: എഞ്ചിനിയറിംഗ് വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇടുക്കി കല്ലാർ സ്വദേശി അനന്തജിത്ത് ആണ് മരിച്ചത്.
ആലപ്പുഴ പുളിങ്കുന്ന് എൻജിനീയറിംഗ് കോളജിലെ ഹോസ്റ്റൽ മുറിയിൽ അനന്തജിത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.