New Update
/sathyam/media/media_files/qzSE4BdkHe1RrgutZks4.jpg)
കൊച്ചി: ആത്മഹത്യക്ക് ശ്രമിച്ച പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതിയായ അലൻ ഷുഹൈബിനെതിരെ കേസെടുത്ത് പൊലീസ്. അലൻ ഷുഹൈബ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അലൻ ഷുഹൈബ് കൊച്ചി സൺ റൈസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അലൻ ഷുഹൈബ് അപകടനില തരണം ചെയ്‌തു.
Advertisment
അലന്‍ ഷുഹൈബിനെ ഇന്നലെയാണ് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ അലനെ കൊച്ചിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
അലന്റേത് ആത്മഹത്യാശ്രമം ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തന്നെ കൊല്ലുന്നത് സിസ്റ്റമാണെന്നും കടന്നാക്രമണത്തിന്‍റെ കാലത്ത് താന്‍ കൊഴിഞ്ഞുപോയ പൂവെന്നും അലന്‍ സുഹൃത്തുക്കള്‍ക്കയച്ച സന്ദേശത്തിൽ എഴുതിയിരുന്നു.