Advertisment

‘ഇന്ന് തന്നെ കൊല്ലാനാകുമെങ്കില്‍ ഇന്നു തന്നെ കൊല്ലണം അവനെ, ആ കുഞ്ഞിന്റെ ആത്മാവ് അങ്ങനെയെങ്കിലും സന്തോഷിക്കട്ടെ; താജുദ്ദീന്‍

New Update
78888

ആലുവ: ആലുവ പീഡനകൊലക്കേസിലെ പോക്‌സോ കോടതിയുടെ വിധിക്ക് പിന്നാലെ ആലുവ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ മധുരം വിതരണം ചെതും പടക്കം പൊട്ടിച്ചും ആഘോഷിച്ചു. 

Advertisment

കുട്ടിയെയും കൊണ്ട് പ്രതി അഷ്ഫാക്ക് ആലം മാര്‍ക്കറ്റിന്റെ ഭാഗത്തേക്ക് പോയത് കണ്ടെന്ന് പൊലിസിനെ വിളിച്ചറിയിച്ചത് ആലുവ മാര്‍ക്കറ്റിലെ തൊഴിലാളിയായ താജുദീനാണ്.

ഇന്ന് തന്നെ കൊല്ലാനാകുമെങ്കില്‍ ഇന്നു തന്നെ കൊല്ലണം അവനെ, ആ കുഞ്ഞിന്റെ ആത്മാവ് അങ്ങനെയെങ്കിലും സന്തോഷിക്കട്ടെയെന്നും താജുദ്ദീന്‍ പറയുന്നു. പൊലീസ് വളരെ വേഗത്തിൽ അന്വേഷണം നടത്തി. അവരെ ആശംസിക്കുന്നു. വിധിയിൽ ആലുവ മാർക്കറ്റിന് സന്തോഷമാണ്.

നാട്ടുകാർ ആ​ഗ്രഹിച്ചത് പോലെ തന്നെ പ്രതിക്ക് വധശിക്ഷ കിട്ടി. വളരെ സന്തോഷമുണ്ട്. 100 ദിവസം കൊണ്ട് അവൻ കുറ്റവാളിയാണെന്ന് തെളിയിച്ചു. അവന് ശിക്ഷ വാങ്ങിക്കൊടുത്തു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ഇത് പാഠമായിരിക്കണമെന്നും താജുദീൻ പറഞ്ഞു.

Advertisment