മെഡിക്കൽ ബിരുദധാരിണികളായ സഹോദരിമാരെ സേവാഭാരതി പ്രവർത്തകർ അഭിനന്ദിച്ചു

New Update
sevatharathi honoured

ഡോ. ആതിരയെയും ഡോ. അഞ്ജനയെയും സേവാഭാരതി എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ. ബി. രാജീവ് ആദരിച്ചപ്പോൾ.

പെരുമ്പാവൂർ: കൂവപ്പടി അയ്മുറി തൃവേണിയിലെ ഓലപ്പുര വീട്ടിൽ രമേശിന്റേയും വനജയുടെയും മക്കളായ ഡോ. ആതിരയെയും ഡോ. അഞ്ജനയെയും സേവാഭാരതി പ്രവർത്തകർ വീട്ടിലെത്തി അഭിനന്ദിച്ചു. ആയൂർവ്വേദത്തിലും ദന്തരോഗചികിത്സയിലുമായി ഇരുവരും ബിരുദം നേടിയിരിക്കുകയാണ്. സേവാഭാരതി എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ. ബി. രാജീവ് മെമെന്റോ നൽകി പൊന്നാടയണിച്ച് ആദരിച്ചു.

Advertisment

ആരോഗ്യ വിഭാഗം വൈസ് പ്രസിഡന്റ് ബി. വിജയകുമാർ, കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ശശികല രമേശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 



Advertisment