കൊച്ചി: രാജ്യത്തിന് അഭിമാനമായ ചന്ദ്രയാന്‍ ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ചതിന് പിന്നാലെ ഇന്ത്യയുടെ സൂര്യ ദൗത്യമായ ആദിത്യ - എല്‍1 ദൗത്യത്തിലും പങ്കാളിത്തമറിയിച്ച് നെസ്റ്റ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ എസ്എഫ്ഒ ടെക്‌നോളജീസ്.
സി ബാന്‍ഡ് ട്രാന്‍സ്പോണ്ടര്‍ (സിബിറ്റി), ടെലി-കമാന്റ് റിസീവര്‍ എന്നിങ്ങനെ നിര്‍ണായകമായ രണ്ട് ആര്‍എഫ് പാക്കേജുകളാണ് എസ്എഫ്ഒ, ആദിത്യ-എല്‍1 നുവേണ്ടി നിര്‍മ്മിച്ചുനല്‍കിയത്.
ഗ്രൗണ്ട് സ്റ്റേഷനുകളുടെ സഹായത്തോടെ, വാഹനത്തിന്റെ സഞ്ചാരപാത നിര്‍ണ്ണയിക്കുന്നതിനുള്ള കമാന്റുകള്‍ സ്വീകരിക്കുന്നതിനാണ് ഈ ആര്‍എഫ് പാക്കേജുകള്‍ ഉപയോഗിക്കുന്നത്. വാര്‍ത്ത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് തോമസ് എബ്രഹാം (നെസ്റ്റ് ഗ്രൂപ്പ് പി.ആര്‍ ഇന്‍ ചാര്‍ജ്ജ്) - 9847014495 എന്ന നമ്പരില്‍ ബന്ധപ്പെടുക.