കൊച്ചി: മുംബൈയിലെ ശ്രീലങ്കൻ കോൺസൽ ജനറൽ അംബാസിഡർ ഡോ. വത്സൻ വെത്തോഡി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സന്ദർശിച്ചു. കാലടി മുഖ്യകേന്ദ്രത്തിലെ ഭരണ നിർവ്വഹണ ബ്ലോക്കിലെത്തിയ ഡോ. വത്സൻ വെത്തോഡിയെയും സംഘത്തെയും രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ ബൊക്കെ നൽകി സ്വീകരിച്ചു.
ശ്രീലങ്കൻ ഓണററി കോൺസൽ ബിജു കർണൻ, വൈസ് കോൺസൽ ശശിരംഗ ജയസൂര്യ, അനിത വത്സൻ, ചീഫ് ഓഫ് സ്റ്റാഫ് എ. ജയപ്രകാശ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
തുടർന്ന് സിൻഡിക്കേറ്റ് ഹാളിൽ നടന്ന ചർച്ചയിൽ പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ. ടി. മിനി, ഡോ. കെ. രമാദേവി അമ്മ, ഡോ. ജി. നാരായണൻ, ഡോ. വി. വസന്തകുമാരി, ഡോ. എസ്. ഷീബ, ഡോ. വി. ജയലക്ഷ്മി, ഡോ. കെ. ഇ. ഗോപാലദേശികൻ, ഡോ. സൂസൻ തോമസ്, ഡോ. അഭിലാഷ് മലയിൽ, ഡോ. അജയ് എസ്. ശേഖർ, പബ്ലിക് റിലേഷൻസ് ഓഫീസർ ജലീഷ് പീറ്റർ, ഡെപ്യൂട്ടി രജിസ്ട്രാർ എം. ശ്രീജ, അസിസ്റ്റന്റ് രജിസ്ട്രാർമാരായ പ്രേമൻ തറവട്ടത്ത്, എച്ച്. മുഹമ്മദ് ഹാരിസ്, പി. ഡി. റേച്ചൽ എന്നിവർ പങ്കെടുത്തു.
ഡോ. വത്സൻ വത്തോഡി മ്യൂസിക്, പെയിന്റിംഗ് ഡിപ്പാർട്ടുമെന്റുകൾ സന്ദർശിച്ചു. മ്യൂസിക് വിഭാഗം വിദ്യാർത്ഥികളുടെ ശങ്കരസ്തുതി കീർത്തനാലാപനവും പെയിന്റിംഗ് വിഭാഗത്തിന്റെ ചിത്രപ്രദർശനവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ഡോ. വത്സൻ വെത്തോഡിക്ക് പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി സർവ്വകലാശാലയുടെ ഉപഹാരം സമ്മാനിച്ചു.