Advertisment

ഹോണ്ട ഇന്ത്യ ഫൗണ്ടേഷന് രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഭാമാഷാ പുരസ്‌കാരം

New Update
honda india

കൊച്ചി: രാജസ്ഥാനിലെ വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി ഹോണ്ട ഇന്ത്യ ഫൗണ്ടേഷന് രാജസ്ഥാന്‍ സര്‍ക്കാരിന്റെ അഭിമാന പുരസ്‌കാരമായ ഭാമാഷാ അവാര്‍ഡ് ലഭിച്ചു. ജയ്പൂരിലെ ബിര്‍ള ഓഡിറ്റോറിയത്തില്‍ 2023 സെപ്റ്റംബര്‍ 11ന് സംഘടിപ്പിച്ച 27ാമത് ഭാമാഷാ സമ്മാന്‍ ചടങ്ങില്‍ഹോണ്ട ഇന്ത്യ ഫൗണ്ടേഷന് വേണ്ടി സിഎസ്ആര്‍ ഓപ്പറേറ്റിങ് ഹെഡ് സത്യപ്രകാശ് പാട്ടീല്‍സിഎസ്ആര്‍ ഡിവിഷന്‍ ഹെഡ് അനു മേത്ത എന്നിവര്‍ക്കൊപ്പം ഹോണ്ടയുടെ മറ്റ് പ്രതിനിധികളും ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചു.

Advertisment

രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ബുലാക്കി ദാസ് കല്ലരാജസ്ഥാന്‍ സര്‍ക്കാരിന്റെ സെക്രട്ടറിയും കമ്മീഷണറുമായ നവിന്‍ ജെയിന്‍രാജസ്ഥാന്‍ പഞ്ചായത്തിരാജ് വകുപ്പ് ഡയറക്ടര്‍ കാന റാം എന്നിവരുടെ സാനിധ്യത്തിലായിരുന്നു ചടങ്ങ്. രാജസ്ഥാനിലെ വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

രാജസ്ഥാനിലെ ഗ്രാമപ്രദേശങ്ങളില്‍ വിദ്യാര്‍ഥികളെ ശാക്തീകരിക്കുന്നതിനുംയുവാക്കള്‍ക്ക് മികച്ച ഭാവി സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ വിദ്യാഭ്യാസ സംരംഭങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന ഹോണ്ട ഇന്ത്യ ഫൗണ്ടേഷനെ ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് പ്രശംസിച്ചു. രാജസ്ഥാനിലെ വിദ്യാഭ്യാസ പ്രോത്സാഹനത്തിനായി അടിസ്ഥാന സൗകര്യ വികസനംവിദ്യാഭ്യാസ സഹായങ്ങള്‍അധ്യാപക പരിശീലനംപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ വിവിധ പദ്ധതികള്‍ ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്.

Advertisment