അയ്മുറി ശിവക്ഷേത്രത്തിൽ ആധ്യാത്മികാചാര്യ പെരുമ്പാവൂർ ഹൃദയകുമാരിയുടെ നവതിയാഘോഷങ്ങളുടെ ഭാഗമായി ശിവപുരാണ മഹാസമർപ്പണം നടന്നു

New Update
aimuri siva temple

അയ്മുറി ശ്രീമഹാദേവക്ഷേത്രത്തിൽ വ്യാഴാഴ്ച ശ്രീമഹാശിവപുരാണസമർപ്പണവേളയിൽ ആചാര്യ ഹൃദയകുമാരിയോടൊപ്പം ഭക്തജനങ്ങൾ.

പെരുമ്പാവൂർ: ആധ്യാത്മികാചാര്യ പെരുമ്പാവൂർ ഹൃദയകുമാരിയുടെ നവതിയാഘോഷങ്ങളുടെ ഭാഗമായി അയ്മുറി ശ്രീമഹാദേവക്ഷേത്രത്തിൽ കഴിഞ്ഞ പത്തുദിവസമായി നടന്നുവന്ന മഹാശിവപുരാണം സമർപ്പണം വ്യാഴാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. 

Advertisment

aimury siva temple

അയ്മനം ദേവസ്വം ട്രസ്റ്റ് അംഗങ്ങളും ക്ഷേത്രം ഉപസമിതിയും ആചാര്യ ദക്ഷിണ നൽകി. മുടക്കുഴ തൃക്കയിൽ ഉണ്ണികൃഷ്ണൻ, അയ്മുറി ഉണ്ണികൃഷ്‍ണ വാര്യർ, കൂവേലി പുത്തൻകോട്ടയിൽ ലളിതാംബിക കുഞ്ഞമ്മ, ഭുവനേശ്വരി കുഞ്ഞമ്മ എന്നിവരെ ആദരിച്ചു. ചടങ്ങിന്റെ ഭാഗമാകാൻ കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതിയിലെ അംഗങ്ങളും എത്തിയിരുന്നു.

aimuri siva temple-3

ദേവസ്വം ട്രസ്റ്റ് സെക്രട്ടറി സന്തോഷ്കുമാർ പുറമാടത്ത്, ഉപസമിതി ഭാരവാഹികളായ പി. കെ. സുധാകരൻ, കൃഷ്ണകുമാർ തറമുകളിൽ, പി. എൻ. പുരുഷോത്തമൻ കർത്താ, ബാബുപ്രദീപ് പുത്തൻമഠം, മാനേജർ ടി.പി. ഹരികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.  



Advertisment