ജക്കാർത്തയിൽ നിന്നും പുല്ലുവഴിയിലേയ്ക്ക് വെങ്കലനേട്ടവുമായി ഗോവിന്ദ് മേനോൻ; സേവാഭാരതി ആദരിച്ചു

New Update
govind menon

പെരുമ്പാവൂർ: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ സെപ്റ്റംബർ 22 മുതൽ 24 വരെ നടന്ന ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി ചരിത്രനേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് പെരുമ്പാവൂർ പുല്ലുവഴി 'ശ്രീനന്ദന'ത്തിൽ ഗോവിന്ദ് മേനോൻ എന്ന പത്താം ക്ലാസ്സുകാരൻ.

Advertisment

94 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഗോവിന്ദ്. ജൂനിയർ പുരുഷന്മാരുടെ +70 കിലോഗ്രാം കൂമിത്തെ വിഭാഗത്തിൽ നടന്ന മത്സരത്തിൽ വെങ്കലം പങ്കിട്ടവരിൽ സത്യജിത്ത് എന്ന മറ്റൊരിന്ത്യക്കാരനുമുണ്ട്. റഷ്യയ്ക്കായിരുന്നു സ്വർണ്ണ നേട്ടം. ഇന്തോനേഷ്യൻ മത്സരാർത്ഥിയ്ക്ക് വെള്ളി.

govind menon-2

പെരുമ്പാവൂർ വൈഎംസിഎ കേന്ദ്രീകരിച്ച് നടക്കുന്ന പരിശീലനത്തിൽ ഷിറ്റോർയൂ കരാട്ടെ ഡോ-യുടെ പരിശീലകൻ (സിമാ ഷാഓ-ലിൻ ഇന്റർനാഷണൽ മാരിറ്റൽ ആർട്ട്സ് അസോസിയേഷൻ) ഷിഹാൻ ഷാജു പോളിന്റെ ശിക്ഷണത്തിലാണ് ഗോവിന്ദിന്റെ പഠനം.

കോലഞ്ചേരി കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ ഗോവിന്ദ് ജൂലൈ 14ന് മൈസൂരുവിൽ വച്ചു നടന്ന, 26-മത് ഷിറ്റോർയൂ കരാട്ടെ രാജ്യാന്തര ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയാണ് ജക്കാർത്തയിൽ നടന്ന മത്സരത്തിലേയ്ക്ക് യോഗ്യത നേടിയത്.

govind menon-3

ഇന്ത്യൻ നേവിയിലെ ക്യാപ്റ്റൻ മനോജ്കുമാറിന്റെയും സുപ്രിയയുടെയും മകനാണ്. ഏക സഹോദരി ഗായത്രി കാനഡയിലെ ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ ജേർണലിസം വിദ്യാർത്ഥിനിയാണ്. എഫ്എസിടിയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനും പെരുമ്പാവൂരിലെ രാഷ്ട്രീയ സ്വയംസേവകസംഘത്തിലെ ആദ്യകാല പ്രവർത്തകനുമായ സുരേന്ദ്രനാഥ് ഗോവിന്ദ് മേനോന്റെ മുത്തച്ഛനാണ്‌. 

അപൂർവ്വനേട്ടം കരസ്ഥമാക്കിയ ഗോവിന്ദ് മേനോനെ ആദരിയ്ക്കുന്നതിനായി സേവാഭാരതി പ്രവർത്തകർ പുല്ലുവഴിയിലെ വീട്ടിലെത്തി. രായമംഗലം പഞ്ചായത്ത് സമിതി പ്രസിഡന്റ് ഗോപാലകൃഷ്ണൻ പൊന്നാട അണിയിച്ചു. സമിതിയുടെ ഉപഹാരം ജില്ലാ ഉപാധ്യക്ഷൻ ബി. വിജയകുമാർ സമ്മാനിച്ചു. സെക്രട്ടറി പ്രകാശ് കെ. റാം, ജോയിന്റ് സെക്രട്ടറി കെ.ജി. ജയകുമാർ, സുരേഷ് ജെ. കൈമൾ എന്നിവർ ആശംസകൾ അറിയിച്ചു.


ഫോട്ടോ: ഗോവിന്ദ് മേനോൻ ജക്കാർത്തയിൽ സ്വർണ്ണമെഡൽ ജേതാവിനൊപ്പം.

ഫോട്ടോ: ഗോവിന്ദ് മേനോൻ

ഫോട്ടോ:  സേവാഭാരതി രായമംഗലം പഞ്ചായത്ത് സമിതിയുടെ ഉപഹാരം ജില്ലാ ഉപാധ്യക്ഷൻ ബി. വിജയകുമാർഗോവിന്ദ് മേനോന് സമ്മാനിയ്ക്കുന്നു.

Advertisment