/sathyam/media/media_files/EpF87MWyQmiVWCv9YcTQ.jpg)
പെരുമ്പാവൂർ: അന്നദാനം മഹാദാനം എന്ന ആപ്തവാക്യത്തെ പ്രായോഗികതലത്തിൽ ജനകീയമാക്കി നിരാലംബരായ വൃദ്ധജനങ്ങൾക്ക് ഒരു നേരത്തെ അന്നം സൗജന്യമായി നൽകാൻ വേണ്ട സഹായവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് പെരുമ്പാവൂർ കോടനാട് കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുന്ന 'ഫ്രണ്ട്സ് ഓഫ് കോടനാട്' എന്ന ജീവകാരുണ്യ കൂട്ടായ്മ.
/sathyam/media/media_files/NJkGmrM0CrkG7y54SQ4u.jpg)
പ്രസിഡന്റ് ജോഷി കോടനാടിന്റെ നേതൃത്വത്തിലാണ് കൂട്ടായ്മയുടെ പ്രവർത്തനം. സെക്രട്ടറി ലാസർ, ട്രഷറർ ഷിബു, ബിൻസി ജോയ് തുടങ്ങിയവർ കൂട്ടായ്മയുടെ പ്രവർത്തങ്ങളിൽ സജീവമാണ്.
നിരാലംബരും നിരാശ്രയരുമായ കൂവപ്പടിയിലെ 70 പിന്നിട്ട വൃദ്ധജനങ്ങൾ വിശന്നിരിയ്ക്കരുത് എന്ന കരുതലിലാണ് കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടൽ നടത്തിപ്പുകാരുമായി കൈകോർത്ത് ഉച്ചഭക്ഷണം സൗജന്യമായി നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഇവർ ചെയ്തിരിക്കുന്നത്. പഞ്ചായത്ത് ഓഫീസിനെതിർവശത്തായാണ് ജനകീയ ഹോട്ടലിന്റെ പ്രവർത്തനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us