കുടുംബ ബന്ധങ്ങളിൽ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക - പ്രവാസി കോൺഗ്രസ്‌ എസ്‌ സംസ്ഥാന പ്രസിഡന്‍റ് ഐ ഷിഹാബുദീന്‍

author-image
ഇ.എം റഷീദ്
New Update
pravasi congress s ernakulam district committee

എറണാകുളം: സദാചാര മൂല്യങ്ങളും കുടുംബ സഹോദര്യ ബന്ധങ്ങളും സ്വർത്ഥതയുടെയും അതിരുവിട്ട ഭൗതികാഭിനിവേശത്തിന്റെയും തിരതള്ളലിലാണെന്ന് പ്രവാസി കോൺഗ്രസ്‌ എസ്‌ സംസ്ഥാന പ്രസിഡന്റ് ഐ ഷിഹാബുദീൻ അഭിപ്രായപെട്ടു. പ്രവാസി കോൺഗ്രസ്‌ എസ്‌ എറണാകുളം ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന കമ്മിറ്റി ഓഫിസിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

തകർന്നടിയുന്ന ജീവിതസാഹചര്യങ്ങൾ കേരളീയ പരിസരങ്ങളിൽ വ്യാപകമയികൊണ്ടിരിക്കുന്ന കാഴ്ച്ച മാനവിക മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന വിവേകികളിൽ തികഞ്ഞ ആശങ്ക ഉണ്ടാക്കുന്നതായും, ഭർതൃമതികളുടെ ഒളിച്ചോട്ടം, കൗമാരക്കാരിലെ ലഹരി ചാപല്യം, യുവാക്കളുടെ ലൈംഗികാതിപ്രസരം തുടങ്ങിവയൊക്കെ അവയുടെ ഏറ്റവും മോശമായ അവസ്ഥയിലാണ് ഇന്നുള്ളതെന്നും അദ്ദേഹം ചൂണ്ടികാട്ടി. 

കുത്തഴിഞ്ഞ ജീവിതത്തിനും അന്യയായമായ സ്വത്തു സമ്പാദനത്തിനുമൊക്കെയായി ഉറ്റവരെയും ഉടയവരെയുമൊക്കെ കൊന്ന് തള്ളുന്നവരുടെ വാർത്തകൾ കേരളീയ ഗാർഹികാന്തരീക്ഷങ്ങളിൽ ഏറെ അങ്കലാപ്പും അരക്ഷിതാവസ്ഥയും സംജാതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ഈ അവസരത്തിൽ പ്രവാസി സമൂഹം ഉണർന്നു പ്രവർത്തിക്കാൻ ശ്രമിക്കണമെന്നും, അനുവാദനീയമല്ലാത്ത സാമ്പത്തിക ദൂരത്തിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം പ്രവാസികളെ ഓർമിപ്പിച്ചു. 

യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബി.എ അഷറഫ് അധ്യക്ഷത വഹിച്ചു. എഐസിസി അംഗം സന്തോഷ് ലാൽ മുഖ്യ അതിഥിയായി. ജൂബി എം വർഗീസ് സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി വിനീത്, സിൽവി സുനി കൃഷ്ണകുമാർ, ഷെരീഫ് നെടിയത്ത് എന്നിവർ സംസാരിച്ചു. 

പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ടായി ഹാഷിം പെരുമ്പാവൂരിനെയും ജനറൽ സെക്രട്ടറിയായി കേരള ഹൈക്കോടതിയിലെ അഡ്വ. സിമി എം ജേക്കബിനെയും തെരഞ്ഞെടുത്തു.

Advertisment