ഇരിങ്ങോൾ സ്വദേശിനി കൃഷ്ണ സിവിൽ സർവ്വീസ് യോഗ്യതാ ലിസ്റ്റിൽ. സേവാഭാരതി ആദരിച്ചു

New Update
krishna honoured

സിവിൽ സർവ്വീസ് യോഗ്യതാ ലിസ്റ്റിൽ ഇടം നേടിയ ഇരിങ്ങോൾ സ്വദേശിനി കൃഷ്ണയെ സേവാഭാരതി മേഖലാ പ്രവർത്തകർ ആദരിച്ചപ്പോൾ.

പെരുമ്പാവൂർ: 2022-ലെ സിവിൽ സർവ്വീസ്  യോഗ്യതാ ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് ഇരിങ്ങോൾ കുളങ്ങര അകത്തൂട്ട് കൃഷ്ണ. 2015-ൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം സ്റ്റാന്റേർഡ് ചാർട്ടെഡ് ബാങ്കിൽ ഉദ്യോഗസ്ഥയായിരിയ്ക്കെയാണ് സിവിൽ സർവ്വീസ് യോഗ്യതലിസ്റ്റിൽ ഇടം നേടുന്നത്. 

Advertisment

krishna honoured-2

ഷൈജിയാണ് അമ്മ. അച്ഛൻ ചന്ദ്രാംഗതൻ ഇസാഫ് ബാങ്കിൽ വൈസ്പ്രസിഡന്റാണ്‌. ഏക സഹോദരൻ അനന്തു. തുറവൂർ സ്വദേശി ബിമൽ ആണ് ഭർത്താവ്. 

കൃഷ്ണയെ ആദരിയ്ക്കുന്നതിനായി സേവാഭാരതി പെരുമ്പാവൂർ മേഖലാ പ്രവർത്തകർ ഇരിങ്ങോളിലെ വീട്ടിലെത്തി. ജില്ലാ പ്രസിഡന്റ് ഡോ. ബി. രാജീവ് ഉപഹാരം നൽകി. സുരേന്ദ്രനാഥ മേനോൻ പൊന്നാടയണിയിച്ചു. 

krishna honoured-3

ജില്ലാ ഉപാധ്യക്ഷൻ ബി. വിജയകുമാർ, മേഖലാ സെക്രട്ടറി സുരേഷ് വാരിയർ, ശ്രീകുമാരൻ തമ്പി, അശോകൻ വിച്ചാട്ട്, പ്രസാദ്, കെ. സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു. 

Advertisment