/sathyam/media/media_files/32yYBQEl0pg3zEdesbuv.jpg)
കൊച്ചി: തണുപ്പിനെ പ്രതിരോധിക്കാൻ ഏറ്റവും പുതിയ സീസണൽ ട്രെന്റുകളുമായി പ്രമുഖ ഫാഷൻ ഹബ്ബായ ലൈഫ്സ്റ്റൈൽ. ലോക പ്രശസ്ത ഫാഷൻ സ്റ്റൈലിസ്റ്റായ തെരേസ ഒർട്ടിസാണ് കാലാവസ്ഥക്ക് അനുയോജ്യമായ വസ്ത്രങ്ങൾ ഒരുക്കിയത്.
ശരീരത്തിന് ഇണങ്ങുന്ന കാർഡിഗനുകളും ഭാരം കുറഞ്ഞ ജാക്കറ്റുകളും മുതൽ ഒതുങ്ങിയതും ആകർഷകവുമായ സിൽഹൗട്ടുകൾ വരെയുള്ളവയുടെ വിവിധ വർണങ്ങളിലുള്ള വൈവിധ്യമാർന്ന ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. യുവാക്കളെ ലക്ഷ്യമിട്ട് ആഗോള ഫാഷൻ ട്രെന്റായ വാഴ്സിറ്റി അറ്റ്ലീഷറും ഹൂഡികൾ, ട്രാക് പാന്റുകൾ, കോട്ടൺ ഗ്രാഫിക്സ് ടീ ഷർട്ടുകൾ, സ്വീറ്റ് ഷർട്ടുകൾ തുടങ്ങിയവയാണ് വിപണിയിൽ എത്തിക്കുന്നത്.
സ്ത്രീകൾക്കായി പ്രത്യേകം തയ്യാറാക്കിയ പ്ലെയിൻ, പ്രിന്റഡ് വസ്ത്രങ്ങളും തരംഗമായി കൊണ്ടിരിക്കുന്ന കോർഡ് സെറ്റുകളും, ടൈ ഡൈ, ഡിജിറ്റൽ പ്രിന്റഡ് ടീഷർട്ടുകളും തയാറാക്കിയിട്ടുണ്ട്. ഉത്സവ വേളകളെ ആഘോഷമാക്കുന്നതിന്റെ ഭാഗമായി ഏറ്റവും പുതിയ മെലാഞ്ച് ശ്രേണിയും ചിക്കൻകാരി കുർത്തികളും ലൈഫ്സ്റ്റൈലിന്റെ ശ്രേണിയിലുണ്ട്.
ഇതിന് പുറമേ ശൈത്യകാലത്തെ നേരിടാൻ ഏറ്റവും ആധുനികമായ തുണിത്തരങ്ങളാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. കട്ടികൂടിയ സ്വെറ്ററുകൾ, ഫ്ലാനൽ ഷർട്ടുകൾ, ഡെനിം ഷർട്ടുകൾ എന്നിവയാണ് ഒരുക്കിയിട്ടുളളത്. നിലവാരമുള്ള വാട്ടർ റിപ്പല്ലന്റ് പഫർ ജാക്കറ്റുകൾ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്നവയാണ് ഇവയെല്ലാം.
സ്റ്റോക്ക്‌ഹോമിൽ നിന്നുള്ള ലോക പ്രശസ്ത ഫാഷൻ സ്റ്റൈലിസ്റ്റായ തെരേസ ഒർട്ടിസാണ് ഇവയെല്ലാം അണിയിച്ചൊരുക്കിയത്. കാഷ്വൽ ഫോർമൽ എന്നിവയ്ക്ക്പുറമേ ഫിറ്റ്നസിന് പ്രാധാന്യം കൊടുക്കുന്നവർക്ക് വേണ്ട മികച്ച തുണിത്തരങ്ങളും ലൈഫ്സ്റ്റൈലിന്റെ ശേഖരത്തിലുണ്ട്. ലൈഫ്സ്റ്റെലിന്റെ വിവിധ ഷോറൂമുകൾക്ക് പുറമേ www.lifestylestores.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ലൈഫ്സ്റ്റൈലിനെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതും കൂടുതൽ മനോഹരമാക്കുന്നതുമാണ് പുതിയ കലക്ഷനെന്നും ഏറ്റവും മികച്ച വസ്ത്രങ്ങൾ തേടുന്നവർക്ക് സുവർണാവസരമാണെന്നും ലൈഫ് സ്റ്റൈലിന്റെ മാർക്കറ്റിംഗ് വിഭാഗം അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് രോഹിണി ഹാൽഡിയ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us