തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണവിലയില്‍ കുറവ്; സ്വര്‍ണം പവന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45080 രൂപയിലെത്തി

New Update
gold 345

കൊച്ചി: തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണവിലയില്‍ കുറവ്. സ്വര്‍ണം പവന് 200 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 45080 രൂപയിലെത്തി. ഇടിവുണ്ടായതോടെ സ്വര്‍ണം ഗ്രാമിന് 5635 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Advertisment

കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില നല്ല കുതിപ്പിലാണ് മുന്നേറിയിരുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5660 രൂപയായിരുന്നു വെള്ളിയാഴ്ച വില. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,280 രൂപയുമായിരുന്നു.

Advertisment