New Update
/sathyam/media/media_files/3lg8XGI4NuDQNiq73Ars.jpg)
കൊച്ചി: ഇന്ത്യൻ ജനാധിപത്യത്തിന്റെ വസന്തം എന്ന് വിശേഷിക്കപ്പെടുന്ന വിവരാവകാശ നിയമത്തിന്റെ പത്തൊമ്പതാം വാർഷികത്തിൽ ചാവറ കൾച്ചറൽ സെന്റർ ഒക്ടോബർ 13 ന് ഉച്ചകഴിഞ്ഞു 2 മണിക്ക് വിവരാവകാശ സെമിനാർ സംഘടിപ്പിക്കുന്നു.
Advertisment
ആർടിഐ കേരള ഫെഡറേഷൻ, കേരള മീഡിയ അക്കാദമി, ആന്റി കറപ്‌ഷൻ പീപ്പിൾസ് മൂവ്മെന്റ്, സെക്രഡ് ഹാർട്ട് കോളേജ് എന്നിവയുടെ സഹകരണത്തോടെ യാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
'വിവരാവകാശ നിയമം എന്തിന്, എങ്ങനെ നടപ്പിലാക്കാം' എന്ന വിഷയത്തിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ അബ്ദുൾ ഹക്കിം സെമിനാർ ഉത്ഘാടനം ചെയ്യും. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഡി.ബി ബിനു അധ്യക്ഷത വഹിക്കുമെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us