ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ആസ്ഥാനമന്ദിരമായ സ്വർണഭവൻ ഇരു വിഭാഗങ്ങളുടെയും തർക്കത്തെ തുടർന്ന് പോലീസ് സീൽ ചെയ്തു

author-image
കെ. നാസര്‍
New Update
swarna bhavan

കൊച്ചി: ഒക്ടോബർ 15 ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷൻ സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ സ്വർണഭവനിൽ നടന്നിരുന്നു. പ്രസിഡന്റ് ഡോ. ബി ഗോവിന്ദൻ ആണ് സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. അതിനെ തുടർന്ന് വൈകിട്ട് മറുവിഭാഗം സ്വർണ ഭവനിലേക്ക് തള്ളിക്കയറി സംഘർഷം ഉണ്ടാക്കിയ സാഹചര്യത്തിൽ പോലീസ് ഇടപെടുകയും അസിസ്റ്റൻറ് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഓഫീസ് സീൽ ചെയ്യുകയും ഉണ്ടായി. 

Advertisment

2013ൽ സംഘടനയിൽ ഭിന്നിപ്പുണ്ടായതിന്റെ അടിസ്ഥാനത്തിൽ ഇരു വിഭാഗങ്ങളും സ്വർണഭവൻ ഉപയോഗിച്ചു വരികയായിരുന്നു. ഇതിനിടയിൽ ഒരു വിഭാഗം അതിനകത്ത് കടന്നു കയറി മദ്യപാനവും അനാശാസ്യ പ്രവർത്തനവും നടത്തിയതിനെ തുടർന്ന് ഡോ. ബി ഗോവിന്ദൻ നേതൃത്വം നൽകുന്ന സംഘടന അവരെ പുറത്താക്കുകയും അതിനെ തുടർന്നുള്ള സംഘർഷവും ആണ് ആസ്ഥാന മന്ദിരം പോലീസ് സീൽ വെക്കുന്നതിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്. 

എറണാകുളത്തും ആലപ്പുഴയിലും ഭിന്നിപ്പിനെ തുടർന്ന് നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്. ഇന്നലെയാണ് പോലീസ് സീൽ വച്ചത്. പരിഹാരം ഉണ്ടായതിനു ശേഷം മാത്രമേ ഇത് തുറന്നു കൊടുക്കുകയുള്ളൂ എന്നാണ് അസിസ്റ്റന്റ്  പോലീസ് കമ്മീഷണർ വ്യക്തമാക്കിയിട്ടുള്ളത്.

2013 സംഘടന പിളർന്നപ്പോൾ ബഹുഭൂരിപക്ഷം അംഗങ്ങളും തങ്ങളോടൊപ്പം ആയിരുന്നെന്നും, അതിനുശേഷം ഡോ.ബി ഗോവിന്ദൻ പ്രസിഡൻറ് ആയ സംഘടന നിരവധി സമ്മേളനങ്ങളും പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. വലിയ രണ്ട് സംസ്ഥാന സമ്മേളനവും നടത്തിയിട്ടുണ്ട്.

ഈ കാലയളവിലൊന്നും യാതൊരു പ്രവർത്തനങ്ങളും നടത്താതെ സംഘടനയുടെ പേര് ദുരുപയോഗം ചെയ്ത് സ്വർണ്ണ വ്യാപാരം പോലുമില്ലാത്ത ചിലർ സംഘടനയിൽ കടന്നുകയറാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തങ്ങൾക്ക് അവകാശപ്പെട്ട സ്വർണ്ണഭവൻ പൂട്ടിയിടുവാനുള്ള സാഹചര്യം ഉണ്ടാക്കിയതെന്ന് ഓൾ കേരള ഗോൾഡ് &സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ ആരോപിച്ചു.

Advertisment