എറണാകുളം: ആലുവയിൽ പെട്രോൾ പമ്പ് ജീവനക്കാരാന് മർദ്ദനം. ആലുവ ഗ്യാരേജിനടുത്തുള്ള ഇന്ത്യൻ ഓയിൽ പമ്പിലായിരുന്നു സംഭവം. ജാർഖണ്ഡ് സ്വദേശി മക്സാദ് ആലമിനാണ് മർദ്ദനമേറ്റത്. 50 രൂപയ്ക്ക് പെട്രോളടിച്ച ശേഷം പണം നൽകാതെ മുങ്ങാൻ ശ്രമിച്ച വാഹനം തടഞ്ഞതാണ് മർദ്ദനത്തിനു കാരണം.
ഇന്ന് പുലർച്ചെ മൂന്നു മണിയോട് കൂടിയാണ് സംഭവം. ആലുവ സ്വദേശികളാണ് മർദ്ദനത്തിന് പിന്നിൽ. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.