എറണാകുളം: ആലുവയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിൽ രാജിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും. രാവിലെ 11 മണിക്ക് പ്രതിയെ കോടതിയിൽ വീണ്ടും ഹാജരാക്കി.
കസ്റ്റഡി പൂർത്തിയാകും മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനായിരുന്നു പോലീസിന്റെ ശ്രമം. പ്രതിയുമായി ഇന്നലെയും പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിനിടെ രണ്ട് മൊബൈൽ ഫോണുകളും, കുട്ടിയെ ഉപദ്രവിക്കുന്ന സമയം ക്രിസ്റ്റിൽ രാജ് ധരിച്ചിരുന്ന ചുവന്ന ഷർട്ടും, കയ്യിലുണ്ടായിരുന്ന രണ്ട് ഫോണുകളും കണ്ടെത്തിയിരുന്നു.
അതേസമയം കൃത്യം നടത്തുന്ന സമയം ധരിച്ചിരുന്ന വസ്ത്രം കേസിൽ പ്രധാന തെളിവാകും. ഫോറൻസിക്, വിരലടയാള വിദഗ്ദർ ശേഖരിച്ച തെളിവുകളും നിർണ്ണായകമാണ്.