Advertisment

കൂത്താട്ടുകുളം കെ എസ് ആർ ടി സി യുടെ ബസ് ഷെഡ്യൂൾ താളം തെറ്റുന്നു

New Update
fff

കൂത്താട്ടുകുളം: 28 ഷെഡ്യൂൾ ഓപ്പറേറ്റ് ചെയ്തിരുന്ന കൂത്താട്ടുകുളം ഡിപ്പോയിൽ നിന്ന് 25 ഷെഡ്യൂൾ ആണ് ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നത്. അതിൽ തന്നെ മിക്ക സർവീസുകളും കൃത്യമായി ഓപ്പറേറ്റ് ചെയ്യാറില്ല.കുറച്ചു ദിവസങ്ങൾ ആയി 20 സർവീസ് മാത്രമാണ് നടത്തുന്നത്.

Advertisment

7മണി കോട്ടയം,7.30 എറണാകുളം, 8മണി കോട്ടയം,8.40കോട്ടയം,9മണി വൈറ്റില  എന്നിവ മിക്ക ദിവസങ്ങളിലും ക്യാൻസലേഷൻ ആണ്.കൂടാതെ 6.10 പാലാ സർവീസ് ചൊവ്വാഴ്ച അയച്ചില്ല.പുതുവേലി, നീരുരുട്ടി റൂട്ടിൽ ഓടുന്ന ഏക ബസാണ് 6.10 പാലാ. മറ്റ് ബസുകൾ ഈ റൂട്ടിൽ ഇല്ല.

7.30 എറണാകുളം സർവീസ് മണ്ണത്തൂർ, രാമമംഗലംറൂട്ടിലെ ഏക ബസ് ആണ്. കൃത്യമായി സർവീസ് അയക്കാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുന്നു. ഓർഡിനറി സർവീസ് കുറവുള്ള കോട്ടയം റൂട്ടിൽ ആണ് യാത്രാ ക്ലേശം രൂക്ഷം.ബസ് വർക്ക്‌ ഷോപ്പിൽ നിന്നും കൃത്യമായി പണിതു കിട്ടുന്നില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.കൂത്താട്ടുകുളം കെഎസ്ആർടിസി ഡിപ്പോ തകർക്കാൻ ഗുഢാലോചന എന്നാണ് യാത്രികരുടെ സംശയം.

കൂത്താട്ടുകുളത്തെ ബസ് സർവ്വീസ് തകർക്കാൻ ലാഭകരമായ പല സർവീസും ഉന്നതരുടെ നിർദ്ദേശപ്രകാരം ക്യാൻസൽ ചെയ്യാൻ ശ്രമിക്കുന്നു എന്നാണ് ആക്ഷേപം,ഡിപ്പോ ജനറൽ കൺട്രോളിംങ്‌ ഓപ്പറേഷൻ ഓഫീസറായി ഒരു വനിതാ ഉദ്യോഗസ്ഥ ചുമതല വഹിക്കുവാൻ തുടങ്ങിയപ്പോൾ മുതൽ കൂത്താട്ടുകളം കെഎസ്ആർടിസിയുടെ പ്രവർത്തനം അവതാളത്തിലായി.

ഡിപ്പോയിൽ ബസിന്റെ സമയം അന്വേഷിക്കാൻ എത്തുന്ന യാത്രികരോട് മര്യാദ ഇല്ലാത്ത പെരുമാറ്റം ആണ് ഈ വനിതാ ഓഫീസറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഡ്യൂട്ടി സമയത്ത് പേഴ്‌സണൽ ഫോണിൽ മുഴുകുന്ന ഓഫീസർ യാത്രികരുടെ ചോദ്യങ്ങൾ ചിലപ്പോൾ ശ്രെദ്ധിക്കാറേയില്ല.

ജനറൽ കൺട്രോളിംങ്‌ ഓപ്പറേഷൻ ഓഫിസറായി യാതൊരു പ്രവൃത്തിപരിചയവും ഇല്ലാത്തയാൾ ചുമതല വഹിക്കുവാൻ തുടങ്ങിയപ്പോൾ  കൂത്താട്ടുകുളം കെഎസ്ആർടിസി ഡിപ്പോ പ്രവർത്തനത്തിലും, കളക്ഷനിലുംപുറകോട്ട് പോയിരിക്കയാണ്.

ആദ്യത്തെ വനിതാ ജനറൽ കൺട്രോളിങ്‌ എന്ന പേര് വരുവാൻ സ്വാധീനം ചെലുത്തി വാങ്ങിയ പോസ്റ്റ്‌... കൂത്താട്ടുകുളം ഡിപ്പോയുടെ തകർച്ചക്ക് തന്നെ കാരണമാകുന്ന അവസ്ഥയാണ് സംജാതമാക്കിയിരിക്കുന്നത്.

Advertisment