Advertisment

തോട്ടുവാത്തോട്ടിലെ ക്ഷേത്രക്കടവും പരിസരങ്ങളും പാർശ്വഭിത്തികെട്ടി സംരക്ഷിക്കും

New Update
Ggf

പെരുമ്പാവൂർ: തോട്ടുവാ ധന്വന്തരി ഗ്രാമത്തിലെ ഐതിഹ്യപ്രസിദ്ധമായ തോട്ടുവാത്തോടിന്റെ പാർശ്വഭിത്തി കെട്ടി സംരക്ഷിയ്ക്കുന്നതിനുള്ള 

Advertisment

ശ്രമങ്ങളാരംഭിച്ചു. ധന്വന്തരിക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുവച്ചാണ് തോട് പെരിയാറിൽ ചേരുന്നത്. ആയൂർവ്വേദത്തിന്റെ 

മൂർത്തീരൂപമായി കാണുന്ന ധന്വന്തരിയുടെ തോട്ടിലെ തീർത്ഥജലം ഔഷധസമാനമായിക്കണ്ട് രോഗശാന്തിയ്ക്കായി 

ഭക്തർ ഇവിടെ വന്ന് കുളിച്ചു തൊഴുന്നത് നൂറ്റാണ്ടുകളായുള്ളതാണ്. തോടിന്റെ സംരക്ഷണം ഭക്തരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. ക്ഷേത്രക്കടവിനു സമീപം പാർശ്വഭിത്തിയുടെ നിർമ്മാണോദ്‌ഘാടനം ബെന്നി ബഹനാൻ എം.പി. നിർവ്വഹിച്ചു.

Vhfhv

അഞ്ചുലക്ഷം രൂപ പഞ്ചായത്തും പതിനഞ്ചു ലക്ഷം രൂപ എം.പി. ഫണ്ടിൽ നിന്നും ഇതിനായി അനുവദിച്ചിട്ടുണ്ട്. തോട്ടിലെ ജലനിരപ്പു കുറയുന്ന

വേളയിൽ പണികളാരംഭിയ്‌ക്കും. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി, കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ്, എറണാകുളം ജില്ലാ പഞ്ചായത്തംഗം മനോജ് മൂത്തേടൻ, ബിന്ദു കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രകാശ്, പി.വി. സുനിൽ, മായ കൃഷ്ണകുമാർ ബേബി തോപ്പിലാൻ, പ്രസിഡന്റ് കെ.ടി. സുബ്രഹ്മണ്യൻ നമ്പൂതിരി, സെക്രട്ടറി കെ.വി. ജയന്തൻ നമ്പൂതിരി, വൈസ് പ്രസിഡന്റ് കെ.എസ്. നാരായണൻ, ക്ഷേത്രം മാനേജർ മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. ചടങ്ങിൽ പഞ്ചായത്തിന്റെ വിദ്യാഭ്യാസ അവാർഡുകളുടെ വിതരണവും നടന്നു. 

 

 

 

Advertisment