കൊച്ചി: അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി വ്‌ലോഗര്‍ മല്ലു ട്രാവലര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷക്കീര്‍ സുബാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് സൗദി അറേബ്യന്‍ വനിതയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്.
വെള്ളിയാഴ്ചാണ് പരാതി നല്‍കിയത്. ഇവരെ അഭിമുഖത്തിനായി വിളിച്ചു വരുത്തിയായിരുന്നു പീഡനമെന്നാണ് പരാതി.
അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലര്‍ ഇവരെ ക്ഷണിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും എന്നും പരാതിയില്‍ പറയുന്നു.