Advertisment

നിയന്ത്രണംവിട്ട കാർ 3 വാഹനങ്ങളിൽ ഇടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

ff

വണ്ടിപ്പെരിയാർ:  നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ച് റോഡരികിൽ നിർത്തിയിട്ടിരുന്ന 3 വാഹനങ്ങൾക്ക്      കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

 

അറുപത്തിരണ്ടാം മൈൽ പോളിടെക്നിക്കിനു സമീപമായിരുന്നു അപകടം. കുട്ടിക്കാനത്തേക്കു പോകുകയായിരുന്ന കാറിന്റെ നിയന്ത്രണം വിട്ടതോടെ വഴിയരികിൽ നിർത്തിയിട്ടിരുന്ന ജീപ്പിൽ വന്നിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ജീപ്പ് വട്ടം കറങ്ങി മറ്റു രണ്ടു കാറുകളിലും ഇടിക്കുകയുമായിരുന്നു.

#vandiperiyar accident
Advertisment