Advertisment

അരിക്കൊമ്പനെ തുരത്തിയെങ്കിലും രക്ഷയില്ലാതെ മേഘമല നിവാസികൾ: മറ്റൊരു ഒറ്റയാൻ ഭീതി പരത്തി വിലസുന്നു

പ്രദേശവാസികളുടെ ഉറക്കം കെടുത്തി മറ്റൊരു ഒറ്റക്കൊമ്പൻ വിഹരിക്കുന്നു.കഴിഞ്ഞ ദിവസം മുതലാണ് മേൽമണലാറിനു സമീപം ഒറ്റയാൻ എത്തിയത്.

അരിക്കൊമ്പനെ മയക്കുവെടി വെക്കരുത്; ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഇടുക്കി: അരിക്കൊമ്പനെ മേഘമലയിൽ നിന്നും തുരത്തിയതിന് പിന്നാലെ പ്രദേശവാസികളുടെ ഉറക്കം കെടുത്തി മറ്റൊരു ഒറ്റക്കൊമ്പൻ വിഹരിക്കുന്നു.കഴിഞ്ഞ ദിവസം മുതലാണ് മേൽമണലാറിനു സമീപം ഒറ്റയാൻ എത്തിയത്. ഇതോടെ തൊഴിലാളികൾ ജോലിക്ക് പോകുമ്പോൾ ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ്.

Advertisment





കാട്ടാന ജനവാസ കേന്ദ്രങ്ങളിലും കടകളിലും അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ വരുത്തിയതായി പ്രദേശവാസികൾ പറയുന്നു. ഇതിനിടയിൽ പകൽ സമയങ്ങളിൽ തേയിലത്തോട്ടങ്ങളിൽ പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ ഉലാത്തുകയാണ്. വിനോദസഞ്ചാരികൾ ആനയുടെ മൊബൈൽ ഫോണിൽ ഫോട്ടോ പകർത്തുന്നുണ്ട്.



ചിന്നമന്നൂരിനടുത്താണ് മേഘമല വനം സ്ഥിതി ചെയ്യുന്നത്. മേഘമല, ഹൈവേവിസ്, മണലാരു, ഇറവങ്കലാർ, മേൽമണലാരു, വെണ്ണിയാർ, മഹാരസമെട്ട് എന്നീ ഗ്രാമങ്ങളാണ് ഇവിടെയുള്ളത്. പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങളാണ് ഇവിടങ്ങളിൽ. അയ്യായിരത്തിലധികം തേയിലത്തോട്ട തൊഴിലാളികളാണ് താമസിക്കുന്നത്.

 

#arikomban #meghamala
Advertisment