ഇടുക്കി: കോൺഗ്രസ് എം പി മാരെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ലന്ന് സിപി എം ജില്ലാ സെക്രട്ടറി സി വി വര്ഗീസ്. ചെറുതോണിയിൽ സിപിഎം ഇടുക്കി ആസംബ്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കേന്ദ്ര ജനവിരുദ്ധ നയങ്ങൾക്കെതിരെ ഉള്ള പ്രധിഷേധ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു സി വി വര്ഗീസ്.
കേരളത്തോട് കേന്ദ്രം കാണിക്കുന്ന കടുത്ത വിവേചനത്തിനെതിരെ പ്രധാനമത്രിക്ക് നൽകിയ നിവേദനത്തിൽ ഒപ്പിടാതെ മുങ്ങിയ ജന വഞ്ചകരാണ് കോൺഗ്രസ് എം പി മാർ. ഫെഡറൽ തത്വങ്ങൾ ലംഘിച്ചു കേരളത്തോട് വൈരനിരാതന ബുദ്ധിയോടെ പെരുമാറുന്ന വർഗീയ ഭരണ കുടത്തോട് സന്ധി ചെയ്യുകയാണ് കോൺഗ്രസ്സ് എം പി മാർ. മണിപ്പൂർ കലാപത്തിലൂടെ രാജ്യത്ത് ഭിന്നതയുടെ രാഷ്ട്രീയം നടപ്പാക്കുന്ന മത രാഷ്ട്രീയ ശക്തികളോട് നിശാ ബന്ധം തുടരുകയാണ് കോൺഗ്രസ്.
രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ ഈ ഡി വിളിച്ചപ്പോൾ അതിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തിൽ പങ്കെടുക്കാതെ അറെസ്റ്റ് ഭയന്ന് ഡൽഹിയിൽ നിന്ന് മുങ്ങിയ ഭീരു വാണ് ഇടുക്കി എം പി.
ഇവരാണ് കേന്ദ്ര നിവേദനത്തിൽ നിന്നും പിന്മാറിയത്. പകൽ കോൺഗ്രസ്സും രാത്രി ബി ജെ പി യുമായ ഇത്തരക്കാരെ ഒരിക്കലും വിശ്വസിക്കരുതെന്നും സി വി വര്ഗീസ് പറഞ്ഞു.
യോഗത്തിൽ ജില്ലാ സെക്രെട്ടറിയറ്റ് അംഗം റോമിയോ സെബാസ്റ്റ്ൻ ആദ്യഷധ വഹിച്ചു ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ് സ്വാഗതം പറഞ്ഞു നേതാകളായ എം ജെ മാത്യു എൻ വി ബേബി കെ എൽ ജോസഫ് , വി ആർ സജി എന്നിവർ സംസാരിച്ചു