തൊടുപുഴ: കേരളത്തിൽ ആദ്യമായി വാട്സാപ്പ് ചാനൽ ആരംഭിക്കുന്ന എം.പി ഓഫീസ് ആയി ഡീൻ കുര്യാക്കോസ് എംപിയുടെ ഓഫീസ്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വാട്സാപ്പ് അവരുടെ പുതിയ ഫീച്ചർ ആയി വാട്സാപ്പ് ചാനൽ അവതരിപ്പിക്കുന്നത് .
ഇപ്പോഴിതാ കേരളത്തിൽ ആദ്യമായി വാട്സാപ്പ് ചാനൽ ആരംഭിക്കുന്ന എം.പി ഓഫീസ് ആയി ഡീൻ കുര്യാക്കോസ് എംപിയുടെ ഓഫീസ് മാറിയിരിക്കുകയാണ് .
2019 ൽ എം.പി ഓഫീസ് പ്രവർത്തനം ആരംഭിച്ചത് മുതൽ ഓഫീസിൽ നിന്നുള്ള വാർത്തകളും, അറിയിപ്പുകളും, ദൈനംദിന പരിപാടികൾക്കുമായി 7 നിയോജകമണ്ഡലം തലങ്ങളിൽ "MP Info" വാട്സ്ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ച് കൃത്യമായി അപ്ഡേറ്റുകൾ നൽകി വരുന്നുണ്ട്. അനേകം ആളുകൾ ഗ്രൂപ്പുകളിൽ അംഗങ്ങളാണ്.
സ്വഭാവികമായി സംഭവിക്കുന്ന സ്വകാര്യതാ പ്രശ്നങ്ങൾ മൂലം ഗ്രൂപ്പുകളിൽ അംഗങ്ങളാകാൻ കഴിയാത്ത പെൺകുട്ടികൾക്കും, മറ്റുള്ളവർക്കും വളരെയധികം ഫലപ്രദമാണ് വാട്സാപ്പ് ചാനൽ.
ഇതിൽ പരസ്പരം അംഗങ്ങളെ കാണാനോ ബന്ധപ്പെടാനോ കഴിയില്ല അതേസമയം കൃത്യമായി അപ്ഡേറ്റുകൾ ലഭിക്കുകയും ചെയ്യും.
ഈ ചാനലിൽ അംഗം ആകുന്നതിന് https://whatsapp.com/channel/0029Va53HS9C1FuIGKKKdC2V
ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.