ദേവികുളം പഞ്ചായത്തിൽ പ്രസിഡന്റായി സിപിഐയിലെ ആർ ശുഭയെ തെരഞ്ഞെടുത്തു

ദേവികുളം പഞ്ചായത്തിൽ പ്രസിഡന്റായി സിപിഐയിലെ ആർ ശുഭയെ തെരഞ്ഞെടുത്തു

New Update
SUBHA

ദേവികുളം പഞ്ചായത്തിൽ പ്രസിഡന്റായി സിപിഐയിലെ ആർ ശുഭയെ തെരഞ്ഞെടുത്തു പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന സിപിഐയിലെ കവിത കുമാർ പാർട്ടിയുടെ നിർദ്ദേശപ്രകാരം രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Advertisment

18 അംഗ പഞ്ചായത്തിൽ സിപിഐ എട്ടും സിപിഎം നാലും കോൺഗ്രസ് ആറും എന്നിങ്ങനെയാണ് കക്ഷിനില. പഞ്ചായത്ത് ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പിൽ താലൂക്ക് സപ്ലൈ ഓഫീസർ ജയഹരിയായിരുന്നു വരണാധികാരി. അരുവിക്കാട് വാർഡിൽ നിന്നുള്ള കോൺഗ്രസ് അംഗം ജാൻസിയും ചൊക്കനാട് വാർഡിൽ നിന്നുള്ള സിപിഐ അംഗം ആർ ശുഭയുമാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ ആർ ശുഭ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

തുടർന്ന് പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.എൽഡിഎഫിന്റെ ധാരണ അനുസരിച്ച് സിപിഎമ്മിന് അവസാന ഒന്നരവർഷം പ്രസിഡന്റ് സ്ഥാനം ലഭിക്കും. 

Panchayath president devikulam
Advertisment