Advertisment

കാന്തല്ലൂർ, മറയൂർ മേഖലയിൽ കാട്ടാന കൃഷിയിടത്തിൽ നിത്യസന്ദർശകരായി മാറുന്നു.

ചിന്നാർ വന്യജീവി സങ്കേതത്തിൽനിന്ന് കാരയൂർ ചന്ദന റിസർവ് മുറിച്ചുകടക്കുന്ന കാട്ടാനകൾ ശിവൻപന്തി, വെട്ടുകാട് ഭാഗങ്ങളിൽ റോഡ് മുറിച്ച് കൃഷിയിടത്തിൽ ഇറങ്ങും.

New Update
wild elephant

മറയൂർ:  കാന്തല്ലൂർ, മറയൂർ മേഖലയിൽ കാട്ടാന കൃഷിയിടത്തിൽ നിത്യസന്ദർശകരായി മാറുന്നു. കഴിഞ്ഞ ദിവസം രാവിലെ നാത്തംപാറ ഭാഗത്ത് മണ്ണുമാന്തി ഉപയോഗിച്ച് കിണർ കുഴിക്കുന്നതിനിടെ ഒറ്റയാൻ എത്തിയത് കർഷകരെ ഭീതിയിലാഴ്ത്തി. ഒരു വർഷത്തിനിടെ ആളപായമുണ്ടായില്ലെങ്കിലും കൃഷിയിടങ്ങളിൽ  ഇറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവായി തന്നെ തുടരുന്നു. നിലവിൽ കാന്തല്ലൂർ വെട്ടുകാട് മുതൽ പെരുമല വരെയുള്ള ഭാഗങ്ങളിൽ മാറിമാറി കാട്ടാന രാപകൽ വ്യത്യാസമില്ലാതെ കറങ്ങിനടക്കുകയാണ്.

 

ചിന്നാർ വന്യജീവി സങ്കേതത്തിൽനിന്ന് കാരയൂർ ചന്ദന റിസർവ് മുറിച്ചുകടക്കുന്ന കാട്ടാനകൾ ശിവൻപന്തി, വെട്ടുകാട് ഭാഗങ്ങളിൽ റോഡ് മുറിച്ച് കൃഷിയിടത്തിൽ ഇറങ്ങും. കീഴാന്തൂർ, പെരുമല മേഖലയിലെ പച്ചക്കറിത്തോട്ടത്തിൽ എത്തി അവിടെനിന്ന് ആടിവയൽ, കുളച്ചിവയൽ കടന്ന് പെരുമല വരെയും എത്തുന്നുണ്ട്. 

കഴിഞ്ഞ ഒരു മാസമായാണ് വീണ്ടും കാട്ടാനശല്യം അതിരൂക്ഷമായിരിക്കുന്നത്. വനംവകുപ്പിന്റെ ഭാഗത്ത്നിന്ന് കാട്ടാനകളെ തുരത്തി ഓടിക്കാനോ ബദൽ സംവിധാനം ഒരുക്കാനോ തയാറാകാത്ത സാഹചര്യത്തിൽ കാന്തല്ലൂർ ജനത നേരിടുന്ന വന്യമൃഗശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരത്തിന് കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടിമോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചിരിക്കുകയാണ്.

idukki
Advertisment